രാജ്യന്തര തലത്തില്‍ ഇന്ത്യന്‍ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് സിനിമ വ്യവസായം കടന്ന് പോകുന്നത്. ഉളളടക്കം മുതല്‍ വിപണിയില്‍ വരെ ഈ മുന്നേറ്റം പ്രകടമാണ്. ഇന്ത്യന്‍ സിനിമകള്‍ക്ക് വലിയ വിപണി സാധ്യതയുള്ള രാജ്യമാണ് ജപ്പാന്‍. മൊഴിമാറ്റി റിലീസ് ചെയ്യുന്ന ഇന്ത്യന്‍ സിനിമകള്‍ക്ക് ഇവിടെ കാഴ്ചക്കാരെറെയാണ്.
ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുയാണ് രാജമൗലിയുടെ ആർആർആര്‍. രജനികാന്ത് ചിത്രം മുത്തുവിന്റെ 24 വർഷത്തെ റെക്കോർഡാണ് തിരുത്തികുറിച്ചത്. 24 കോടിയിലേറെ രൂപയാണ് ചിത്രം ജപ്പാനിൽ നിന്ന് മാത്രം വാരിക്കൂട്ടിയത്.
#RRRMovie is now the 𝙝𝙞𝙜𝙝𝙚𝙨𝙩 𝙜𝙧𝙤𝙨𝙨𝙞𝙣𝙜 𝙄𝙣𝙙𝙞𝙖𝙣 𝙁𝙞𝙡𝙢 𝙞𝙣 𝙅𝙖𝙥𝙖𝙣.
Beats Muthu’s 24-year-old record in both footfall and box office with 271K+ & 410M+ ¥ respectively, in 55 Days🔥🌊 pic.twitter.com/RsuVsJasts
— 𝐁𝐡𝐞𝐞𝐬𝐡𝐦𝐚 𝐓𝐚𝐥𝐤𝐬 (@BheeshmaTalks) December 16, 2022
ഇക്കഴിഞ്ഞ ഒക്ടോബർ 21-നാണ് രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആർ ആർ ആർ ജപ്പാനിൽ റിലീസ് ചെയ്തത്. താരങ്ങളും അണിയറ പ്രവർത്തകരും റിലീസ് ദിവസം ജപ്പാനിലെത്തിയിരുന്നു. ഇന്ത്യയിലേതിന് സമാനമായ വരവേല്പാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.
Travelling more than 100 KMs for an Indian film shows how much you adore us!! Nothing can beat your love. Thank you Japan ❤️🙏🏻 #RRR #RRRinJapan https://t.co/VVeto1BozM
— RRR Movie (@RRRMovie) November 23, 2022
403 മില്ല്യൺ യെൻ എന്ന റെക്കോര്‍ഡ് കളക്ഷനാണ് ആർ ആർ ആറിന്റെ ജപ്പാനിലെ ബോക്സോഫീസില്‍ നിന്ന് നേടിയത്. 55 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ ട്വീറ്റുകൾ ആർ ആർ ആർ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ റീ ട്വീറ്റ് ചെയ്തിരുന്നു.
ജപ്പാനിൽ ഗംഭീര വിജയം കൈവരിച്ച മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടും രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ബാഹുബലിയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.