Actress Meena| 'ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ'; ഭർത്താവിന്റെ മരണത്തിനു ശേഷം അഭ്യർത്ഥനയുമായി നടി മീന
- Published by:Naseeba TC
- news18-malayalam
Last Updated:
ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി മീന
ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലും ചില മാധ്യമങ്ങളിലും വരുന്ന തെറ്റായ വാർത്തകളോട് പ്രതികരിച്ച് നടി മീന. ഇക്കഴിഞ്ഞ ജൂൺ 28നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
മരണവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലും മറ്റും നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നുമാണ് മീന സോഷ്യൽമീഡിയയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
താൻ കടുത്ത ദുഃഖത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങൾ മാനിക്കണമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരണമെന്നും അഭ്യർത്ഥിക്കുന്നു. മരണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കാതിരിക്കുക. തന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേർന്ന മുഴുവൻ പേരോടും നന്ദി അറിയിക്കുന്നു.
advertisement
advertisement
ഭർത്താവിനെ ചികിത്സിച്ച ഡോക്ടർമാർക്കും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ആരോഗ്യമന്ത്രിക്കും മീന നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മീനയ്ക്കും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും തമ്മിലുള്ള വിവാഹം കഴിയുന്നത്. നൈനിക എന്ന ഒരു മകളാണ് ഇവർക്കുള്ളത്. വിജയ് ചിത്രം തെരിയിലൂടെ നൈനികയും അഭിനയ ലോകത്തേക്ക് കടന്നിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2022 7:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Actress Meena| 'ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ'; ഭർത്താവിന്റെ മരണത്തിനു ശേഷം അഭ്യർത്ഥനയുമായി നടി മീന