'ലൂസിഫറിലെ ആ മിസ്റ്റേക്ക് കണ്ടുപിടിച്ച് പൃഥ്വിരാജിനോട് പറഞ്ഞു' സുരാജ് എംപുരാനിൽ എത്തിയ വഴി
- Published by:Sneha Reghu
- news18-malayalam
Last Updated:
എംപുരാനിൽ സജന ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എംപുരാൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രധാനകഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ ഭാഗമായ എംപുരാനിൽ ഇല്ലാത്ത ചിലരും രണ്ടാം ഭാഗത്തിലുണ്ട്.
ആ കൂട്ടത്തിലുള്ള ഒരാളാണ് നടൻ സുരാജ് വെഞ്ഞാറമൂട്. സജന ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്ന രാഷ്ട്രീയ നേതാവാണ് സജനചന്ദ്രന്‍. കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ താന്‍ ചിത്രത്തില്‍ എത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂരാജ് വെഞ്ഞാറമൂട്.
'രാജുവും ഞാനും ഒന്നിച്ച് അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ സെറ്റിൽ വച്ച് ഞാൻ പറഞ്ഞു. രാജു, ലൂസിഫർ ഞാൻ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷെ, അതിൽ ആരും കണ്ടെത്തിയിട്ടില്ലാത്ത ഒരു മിസ്റ്റേക്ക് ഞാൻ കണ്ടെത്തിയെന്ന് രാജുവിനോട് പറഞ്ഞു. അതു കേട്ടപ്പോൽ രാജുവിന് ആകാംക്ഷയായി.
advertisement
ആ സിനിമയില്‍ ഞാന്‍ ഇല്ല എന്നതാണ് ആ കുറവ് എന്ന് പറഞ്ഞു, അതുകേട്ട് രാജു പൊട്ടിച്ചിരിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ എന്നെ അഭിനയിപ്പിച്ച് ആ കുറവ് പരിഹരിക്കാൻ പറഞ്ഞു. പിന്നീട് നാളുകള്‍ക്ക് ശേഷം 'അണ്ണാ, അന്ന് പറഞ്ഞ കുറവ് പരിഹരിച്ചിട്ടുണ്ട്' എന്ന് പറഞ്ഞ് എനിക്ക് രാജുവിന്റെ കോള്‍ വന്നു.'- സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 21, 2025 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലൂസിഫറിലെ ആ മിസ്റ്റേക്ക് കണ്ടുപിടിച്ച് പൃഥ്വിരാജിനോട് പറഞ്ഞു' സുരാജ് എംപുരാനിൽ എത്തിയ വഴി