advertisement

'45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം'; സമസ്ത നൂറാം വാർഷികത്തിൽ പ്രമേയം

Last Updated:

കേരളത്തിലെ വർധിച്ച ജനസംഖ്യയും ഭരണപരമായ വെല്ലുവിളികളും കണക്കിലെടുത്ത് ജില്ലകളുടെ പുനർനിർണയം ആവശ്യമാണെന്നും പ്രമേയത്തിൽ പറയുന്നു

ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.
ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.
45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. മലപ്പുറം പോലുള്ള വലിയ ജില്ലകളിൽ ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേരളത്തിലെ വർധിച്ച ജനസംഖ്യയും ഭരണപരമായ വെല്ലുവിളികളും കണക്കിലെടുത്ത് ജില്ലകളുടെ പുനർനിർണയം ആവശ്യമാണെന്നും പ്രമേയത്തിൽ പറയുന്നു. ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.
ഭൂപ്രകൃതിയും യാത്രാക്ലേശവും പരിഗണിക്കുമ്പോൾ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ടെന്ന് സമസ്ത ചൂണ്ടിക്കാട്ടി. 39 പാർലമെന്റ് മണ്ഡലങ്ങൾക്കായി 38 ജില്ലകളുള്ള തമിഴ്‌നാടിന്റെ മാതൃക കേരളത്തിന് പിന്തുടരാവുന്നതാണ്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിലൂടെ സിവിൽ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് കരുത്തേകുകയും ചെയ്യും. അതിനാൽ രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഇതിനായി മുന്നിട്ടിറങ്ങണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
advertisement
നേരത്തെ, കാന്തപുരം വിഭാഗവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരള യാത്ര മലപ്പുറത്ത് എത്തിയപ്പോഴാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങളായിരുന്നു ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രസ്താവന വായിച്ചത്. ജില്ലാ വിഭജനം എന്നത് വെറും റവന്യൂ സൗകര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അതിനെ ഫെഡറൽ സംവിധാനത്തിന്റെ ലംഘനമായോ മതപരമായോ കാണുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം'; സമസ്ത നൂറാം വാർഷികത്തിൽ പ്രമേയം
Next Article
advertisement
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
  • പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് ഹെൽപ് ഡെസ്ക്ക് പ്രവർത്തനം തുടങ്ങി

  • യു.എ.ഇയിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്ട്സും ടോൾ ഫ്രീ നമ്പറുകൾ വഴി സഹായം നൽകുന്നു

  • സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു

View All
advertisement