Paappan | ഡീഗ്രേഡിങ്ങുകാരെ തൂക്കിയടിച്ച് പാപ്പന്‍റെ പടയോട്ടം; 5 കോടി കടന്ന് സുരേഷ് ഗോപി ചിത്രം
- Published by:Arun krishna
- news18-malayalam
Last Updated:
ശനിയാഴ്ച അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം 3.16 കോടി രൂപയാണ് ആദ്യദിനം നേടിയത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുരേഷ് ഗോപി- ജോഷി ടീമിന്‍റെ പാപ്പന് ഗംഭീര വരവേല്‍പ്പ് നല്‍കി പ്രേക്ഷകര്‍. തിയേറ്ററുകളിലേക്ക് പ്രേക്ഷകരെത്തുന്നില്ലെന്ന നിർമാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും ആശങ്കയ്ക്കിടെ സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടു ദിവസത്തിനിടെ കളക്ട് ചെയ്തത് അഞ്ചു കോടി രൂപയാണ്.
എന്റർടൈൻമെന്റ് ട്വിറ്റർ ഹാൻഡിലായ കേരള ബോക്‌സോഫീസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.കേരളത്തിൽനിന്നു മാത്രമുള്ള കണക്കാണിത്. ശനിയാഴ്ച അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം 3.16 കോടി രൂപയാണ് ആദ്യദിനം നേടിയത്. ആദ്യദിനം കേരളത്തിൽ 1157 പ്രദർശനങ്ങളാണ് പാപ്പനുണ്ടായിരുന്നത്.
Also Read- ‘പാപ്പൻ’ ഡീഗ്രേഡ് ചെയ്യാൻ പല അക്കൗണ്ടിൽ നിന്നും കോപ്പി- പേസ്റ്റ് കമന്റ്; സ്ക്രീൻഷോട്ട് പുറത്ത്
#SureshGopi ‘s #Paappan Crossed ₹5 CR + Theatrical Gross From Kerala Alone 👏 pic.twitter.com/2WxoGrsY0D
— Kerala Box Office (@KeralaBxOffce) July 31, 2022
advertisement
ചിത്രം ഇറങ്ങുന്നതിനും ഒരു ദിവസം മുൻപേ പടം മോശമാണെന്ന നിലയിൽ ഉള്ള കമന്‍റുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ബോധപൂര്‍വമുള്ള ഡീഗ്രേഡിങ് നടന്നിട്ടും മികച്ച പ്രതികരണമാണ് കാണികളില്‍ നിന്ന് ലഭിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിൽ നിന്ന് സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ ശക്തമായ മടങ്ങിവരവിന് പാപ്പന്‍ വഴിയൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
advertisement
ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലറാണ് പാപ്പൻ. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ഗോകുൽ സുരേഷ്, നൈല ഉഷ, നീതാപിള്ള, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, എന്നിവരാണ് മറ്റു അഭിനേതാക്കൾ.
സിനിമകളുടെ ഉത്പാദനച്ചെലവിന്റെ നാലിലൊന്നു പോലും തിയേറ്ററുകളിൽ നിന്ന് തിരിച്ചുകിട്ടുന്നില്ല എന്ന നിർമാതാക്കളുടെ പരാതി ശക്തമാകുന്നതിനിടെയാണ് പാപ്പനിലൂടെ വീണ്ടും തിയേറ്ററുകള്‍ കാണികളാല്‍ സമ്പന്നമാകുന്നത്. വർഷം ശരാശരി 200 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. ശരാശരി 3.5 കോടി രൂപ ഉത്ദപാദനച്ചെലവു കണക്കാക്കിയാൽ ഇത്രയും ചിത്രങ്ങൾക്കായി 700 കോടി രൂപയാണ് മുതൽമുടക്ക്. എന്നാൽ നൂറു കോടി രൂപ പോലും തിയേറ്ററുകളിൽ നിന്ന് കലക്ഷൻ ലഭിക്കുന്നില്ല എന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2022 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Paappan | ഡീഗ്രേഡിങ്ങുകാരെ തൂക്കിയടിച്ച് പാപ്പന്‍റെ പടയോട്ടം; 5 കോടി കടന്ന് സുരേഷ് ഗോപി ചിത്രം