തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരിന്നു
പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരിന്നു. മകൻ അർച്ചിത്ത് ആണ് മരണവിവരം പുറത്തുവിട്ടത്. വിവിധ ഭാഷകളിലായി 600-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ താരം കോമഡി ഷോകളിൽ വിധികർത്താവായി എത്താറുണ്ട്. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. അഭിനയത്തിനപ്പുറം ഒരു സംഗീതജ്ഞനായും അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മദൻ.
ഹാസ്യാഭിനയത്തില്‍ തന്‍റേതായ ശൈലി ഉണ്ടായിരുന്ന മദന് പുന്നഗൈ മന്നന്‍ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. കെ ബാലചന്ദറിന്‍റെ സംവിധാനത്തില്‍ 1992 ല്‍ പുറത്തെത്തിയ വാനമൈ ഇല്ലൈ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. യമൻ കട്ടലൈ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
August 03, 2025 8:04 AM IST