Mirage | ജീത്തു ജോസഫ് രണ്ടും കല്പിച്ചു തന്നെ; ലോക്കറിനെ ചുറ്റിപ്പറ്റിയ ദുരൂഹതയുമായി ആസിഫ് അലിയുടെ 'മിറാഷ്'

Last Updated:

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മിറാഷ്'

'മിറാഷ്' ടീസർ
'മിറാഷ്' ടീസർ
ഒരു ലോക്കറിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുമായി ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'മിറാഷ്' ടീസർ (Mirage teaser). ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മിറാഷ്'. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന 'മിറാഷ്' എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.
മുകേഷ് ആർ. മേത്ത, ജതിൻ എം. സെഥി, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
ഗാനരചന- വിനായക് ശശികുമാർ, സംഗീതം- വിഷ്ണു ശ്യാം, എഡിറ്റർ-വി.എസ്. വിനായക്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കറ്റിന ജീത്തു, കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനർ- ലിൻ്റ ജീത്തു, മേക്കപ്പ്- അമൽ ചന്ദ്രൻ, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, വിഎഫ്എക്സ്- ടോണി മാഗ്മിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹസ്മീർ നേമം, രോഹിത് കിഷോർ; പ്രൊഡക്ഷൻ മാനേജർ- അനീഷ് ചന്ദ്രൻ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Teaser for Jeethu Joseph, Asif Ali, Aparna Balamurali movie Mirage has been out. The film seems to be a promising thriller
മലയാളം വാർത്തകൾ/ വാർത്ത/Film/
Mirage | ജീത്തു ജോസഫ് രണ്ടും കല്പിച്ചു തന്നെ; ലോക്കറിനെ ചുറ്റിപ്പറ്റിയ ദുരൂഹതയുമായി ആസിഫ് അലിയുടെ 'മിറാഷ്'
Next Article
advertisement
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
  • നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു.

  • ജോർജ് കുര്യൻ റെയിൽവേ സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

  • അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ.

View All
advertisement