Thalapathy Vijay| ദളപതി വിജയ് വായിക്കുന്നത് അംബേദ്കറെക്കുറിച്ചുള്ള പുസ്തകം; പാർട്ടിയുടെ ആശയ അടിത്തറ എന്താകും?

Last Updated:

ടിവികെയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി നിരവധി കാര്യങ്ങൾ ഹൃദ്യസ്ഥമാക്കാനുള്ള തിരക്കിലാണ് വിജയ് എന്നാണ് ലഭിക്കുന്ന സൂചന

വിജയ്, തമിഴക വെട്രി കഴകം പാർട്ടി കൊടി
വിജയ്, തമിഴക വെട്രി കഴകം പാർട്ടി കൊടി
രാഷ്ട്രീയത്തിൽ ചുവടുവെച്ച ദളപതി വിജയ് അതിന്റെ എല്ലാ വശങ്ങളെയും ആഴത്തിൽ അറിഞ്ഞ് പ്രവർത്തിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ്. തമിഴക വെട്രി കഴകം തമിഴ് രാഷ്ട്രീയത്തിൽ എപ്രകാരം സ്വാധീനം ചെലുത്തുമെന്ന ആകാംക്ഷയിലാണ് ആരാധകരും തമിഴ്നാട്ടിലെ സാധാരണ ജനങ്ങളും. ഇപ്പോഴിതാ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിനു മുന്നോടിയായി പാർട്ടി ആശയങ്ങളും വാഗ്ദാനങ്ങളും ജനങ്ങൾക്ക് ഹൃദ്യസ്ഥമാകും വിധം അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് താരം.
ഇതിനായി അംബേദ്കറിനെ ആഴത്തിൽ പഠിക്കുവാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി Ambedkar today and forever എന്ന പുസ്തകമാണ് ദളപതി ഇപ്പോൾ വായിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടിയുടെ ആശയപരമായ പ്രചോദനത്തിന്റെ പ്രാഥമിക സ്രോതസ്സുകളായി ബി ആർ അംബേദ്കറിനെയും പെരിയാറിനെയും മദ്രാസ് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രി കെ കാമരാജനെയും ആദരിക്കണമെന്നും ഇവരുടെ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളെയും മനസ്സിലാക്കണമെന്നും പാർട്ടി പ്രവർത്തകരോട് വിജയ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
ടിവികെയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി നിരവധി കാര്യങ്ങൾ ഹൃദ്യസ്ഥമാക്കാനുള്ള തിരക്കിലാണ് വിജയ് എന്നാണ് ലഭിക്കുന്ന സൂചന. സമ്മേളനത്തിന് മുമ്പായി അംബേദ്കറിന്റെ പുസ്തകം വായിച്ചു തീർക്കും എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത് മുതൽ വിജയ് ഏറ്റവും കൂടുതലായി സമയം ചിലവഴിച്ചത് വായനയ്ക്ക് വേണ്ടിയാണെന്നും, സെപ്റ്റംബർ 23 ന് നടക്കുന്ന പാർട്ടി സമ്മേളനത്തിന് ശേഷം വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമെന്നും പാർട്ടി വക്താവ് പറഞ്ഞു.
അതേസമയം വിജയ് ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ‘ദി ഗോട്ട്’ നാളെ റിലീസിന് എത്തുകയാണ്. ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും റെക്കോർഡുകൾ തീർക്കുകയാണ്. മൂന്നു കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്നും മാത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ ​ഗോട്ട് നേടിയത്. വിജയ് ചിത്രം ആദ്യദിനത്തിൽ തന്നെ കാണുന്നതിനായി ലക്ഷക്കണക്കിന് ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. നാളെ വെളുപ്പിന് തന്നെ ഫാൻസ് ഷോ ആരംഭിക്കുന്നതായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Thalapathy Vijay| ദളപതി വിജയ് വായിക്കുന്നത് അംബേദ്കറെക്കുറിച്ചുള്ള പുസ്തകം; പാർട്ടിയുടെ ആശയ അടിത്തറ എന്താകും?
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement