ഇറങ്ങിയിട്ട് 35 വർഷം! മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്‍റെ പരസ്യം ഇപ്പോഴും കോഴിക്കോട്ടെ ഓവർ ബ്രിഡ്ജിൽ!

Last Updated:

35 വർഷം പൂർത്തിയാക്കിയ 'വാർത്ത'യെ കുറിച്ച് ഇപ്പോൾ പറയുന്നതെന്തിന് എന്ന് ചിന്തിക്കുന്നവരുണ്ടാകും.

1986 ഫെബ്രുവരി 28, അതായത് കൃത്യം 35 വർഷം മുമ്പ്, അന്നാണ് ഐ വി ശശി സംവിധാനം ചെയ്തു മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച വാർത്ത എന്ന സിനിമ പുറത്തിറങ്ങുന്നത്. ടി ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച വാർത്ത നിർമ്മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പി. വി ഗംഗാധരനാണ്. മമ്മൂട്ടിക്കും മോഹലാലിനും പുറമെ, റഹ്മാൻ, വേണു നാഗവള്ളി, സീമ, തിക്കുറുശ്ശി സുകുമാരൻ നായർ കുതിരവട്ടം പപ്പു, കെ പി എ സി ലളിത, ടി. ജി രവി, ബാലൻ കെ നായർ, ശാന്തകുമാരി, പറവൂർ ഭരതൻ തുടങ്ങി വൻ താര നിര അണിനിരന്ന ചിത്രമായിരുന്നു വാർത്ത.
35 വർഷം പൂർത്തിയാക്കിയ വാർത്തയെ കുറിച്ച് ഇപ്പോൾ പറയുന്നതെന്തിന് എന്ന് ചിന്തിക്കുന്നവരുണ്ടാകും. ബോക്സോഫീസിൽ വൻ വിജയം നേടിയ ഈ ചിത്രത്തിന്‍റെ ഒരു പരസ്യം ഇത്രയും കൊല്ലത്തിനു ശേഷവും കോഴിക്കോട്ടെ ഓവർ ബ്രിഡ്ജിൽ തെളിഞ്ഞു നിൽക്കുന്നത് കൌതുക കാഴ്ചയാകുകയാണ്. ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായ കോഴിക്കോട്ടെ പാരഗൺ ഹോട്ടലിന് മുകളിലൂടെ പോകുന്ന ഓവർ ബ്രിഡ്ജിലാണ് വാർത്ത എന്ന സിനിമയുടെ ചുവരെഴുത്തു വർഷങ്ങൾക്കു ഇപ്പുറവും നിലകൊള്ളുന്നത്. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാ ബേസ് എന്ന ഫേസ്ബുക്ക് പേജിൽ പ്രശസ്ത ആഡ് ഫിലിം മേക്കർ കുമാർ നീലകണ്ഠൻ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ ഈ ചിത്രം വൈറലാകുകയും ചെയ്തു.
advertisement
1986ൽ പുറത്തിറങ്ങിയ ഏറ്റവും ഹിറ്റായ മലയാള സിനമകളിൽ ഒന്നാണ് വാർത്ത. ഈ ചിത്രത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്. ടി ദാമോദരന്‍റെ തിരക്കഥയും സംഭാഷണവും നൽകുന്ന കരുത്ത് തന്നെയായിരുന്നു സിനിമയുടെ നട്ടെല്ല്. പിൽക്കാലത്ത് മീശ പിരിച്ച് ആരാധകരെ കൈയിലെടുത്ത മോഹൻലാൽ, ആദ്യമായി മീശ പിരിച്ച വേഷങ്ങളിൽ ഒന്നാണ് വാർത്തയിൽ അദ്ദേഹം അവതരിപ്പിച്ച പരോൾ വാസു. മമ്മൂട്ടി അവതരിപ്പിച്ച മാധവൻ കുട്ടി എന്ന കഥാപാത്രവും തിയറ്ററിൽ നിറഞ്ഞ കൈയടി നേടി. കടുകട്ടി ഇംഗ്ലീഷ് ഡയലോഗുകളിലൂടെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധേയമായത്. സീമയുടെ തകർപ്പൻ ഡയലോഗുകളും ഈ സിനിമയുടെ സവിശേഷതയാണ്. ക്ലൈമാക്സിൽ പ്രമുഖ കഥാപാത്രങ്ങളെല്ലാം മരിക്കുന്നു.
advertisement
വാർത്ത എന്ന സിനിമ മലയാളത്തിൽ മാത്രം ഒതുങ്ങി നിന്ന ഒന്നല്ല, തമിഴകത്തും ഈ സിനിമ രാഷ്ട്രീയമായി ഏറെ പ്രസക്തി നേടിയതാണ്. തമിഴിലേക്കു റീമേക്ക് ചെയ്തപ്പോൾ തിരക്കഥ ഒരുക്കിയത് സാക്ഷാൽ കലൈഞ്ജർ കരുണാനിധി. സത്യരാജ്, പ്രഭു എന്നിവർ മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിന് പേര് പാലൈവന റോജാക്കൾ എന്നായിരുന്നു. ഈ ചിത്രം തമിഴകത്ത് ഏറെ ചർച്ചയാകുകയും അതിന് പിന്നാലെ കരുണാനിധി അവിടുത്തെ മുഖ്യമന്ത്രിയായി മാറുകയും ചെയ്തിരുന്നു. എന്നാൽ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് കരുണാനിധി സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇറങ്ങിയിട്ട് 35 വർഷം! മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്‍റെ പരസ്യം ഇപ്പോഴും കോഴിക്കോട്ടെ ഓവർ ബ്രിഡ്ജിൽ!
Next Article
advertisement
മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്
മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്
  • ലയണൽ മെസിയും അർജന്‍റീന ടീമും നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് ലാ നാസിയോണിന്‍റെ റിപ്പോർട്ട്.

  • കേരള സന്ദർശനം റദ്ദാക്കിയത് ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കരാർ പരാജയപ്പെട്ടതുകൊണ്ടാണെന്ന് പറയുന്നു.

  • പുതിയ തീയതി കണ്ടെത്താൻ കരാർ പുനഃക്രമീകരിച്ച് അടുത്ത വർഷം മാർച്ചിൽ മത്സരം നടത്താൻ സാധ്യത.

View All
advertisement