കളരിപ്പയറ്റും പൂതന്‍ തിറയും വെള്ളിത്തിരയില്‍; 'ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ ട്രെയിലര്‍ റിലീസ് ചെയ്ത് അജു വര്‍ഗ്ഗീസ്
- Published by:Arun krishna
- news18-malayalam
Last Updated:
സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു
മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദി സീക്രട്ട് മെസ്സെഞ്ചേഴ്സ് ' എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗ്ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലറിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്. മാധവം മൂവീസിന്‍റെ ബാനറില്‍ ബിജേഷ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേഇന്ത്യയിലുള്ള ഒരു വനത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.
തൃശൂര്‍ ഫോക്ലോർ ഫെസ്റ്റിവല്‍, അബുദാബി നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ്, ചാവറ ഫിലിം സ്കൂള്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍സ് തുടങ്ങിയ നിരവധി ചലച്ചിത്രമേളകളിലേയ്ക്ക് ഇതിനോടകം തന്നെ 'സീക്രട്ട് മെസ്സെൻഞ്ചേഴ്സ്' തെരെഞ്ഞെടുത്തു കഴിഞ്ഞു. കളരിപ്പയറ്റും പൂതന്‍ തിറ എന്ന കലാരൂപവും സംയോജിപ്പിച്ചുള്ള കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്.
advertisement
സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. അജഗജാന്തരം, ആറാട്ട്, കാന്താര, 777 ചാര്‍ളി, ചാവേര്‍, തുടങ്ങിയ നിരവധി സിനിമകളുടെ കളറിസ്റ്റ് ആയ രമേഷ് സി.പി ആണ് ചിത്രത്തിന്‍റെ കളറിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ലൂസിഫര്‍,രോമാഞ്ചം, കാവല്‍,ഡാകിനി തുടങ്ങിയ അനവധി ചിത്രങ്ങളുടെ സൌണ്ട് ഡിസൈനര്‍ ആയ പി.സി വിഷ്ണുവാണ് സൌണ്ട് ഡിസൈനര്‍. കുടുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഭൂമി ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം അപ്പു. ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ആയ ഷൈജാസ് കെ.എം ആണ് എഡിറ്റിംഗ്.
advertisement
അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ സതീഷ്, അസിസ്റ്റന്റ് ഡയറക്ടെഴ്സ്; സുഭാഷ് കൃഷ്ണന്‍, അഭിരത് ഡി. സുനില്‍, , ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ : അപര്‍ണിമ കെ.എം, ടൈറ്റില്‍ അനിമേഷന്‍ & പോസ്റ്റര്‍ ഡിസൈന്‍ : വിഷ്ണു Drik fx , വിഷ്വല്‍ എഫെക്റ്റ്‌സ്സ്; രജനീഷ്, പ്രോമോ എഡിറ്റ് & മിക്സ് - അഖില്‍ വിനായക്, മേക്കപ്പ് : ലാല്‍ കരമന,ഡി.ഐ സ്റ്റുഡിയോ;ലാല്‍ മീഡിയ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 09, 2023 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കളരിപ്പയറ്റും പൂതന്‍ തിറയും വെള്ളിത്തിരയില്‍; 'ദി സീക്രട്ട് മെസ്സെഞ്ചേഴ്സ്’ ട്രെയിലര്‍ റിലീസ് ചെയ്ത് അജു വര്‍ഗ്ഗീസ്