ക്രൈം പടത്തിൽ ഇങ്ങനെയൊരു പാട്ടോ; അ​ഗ്രഹാരങ്ങളുടെ ​ഗ്രാമമായ കൽപ്പാത്തിയിൽ ചിത്രീകരിച്ച 'കേസ് ഡയറിയിലെ' ​ഗാനം

Last Updated:

രമേശൻ നായരുടെ വരികൾക്ക് സം​ഗീതം നൽകിയത് മധു ബാലകൃഷ്ണനാണ്. രാഹുൽ മാധവ്, ആര്യ, മായാ മേനോൻ എന്നിവരാണ് ​ഗാനരംഗത്ത്

ദി കേസ് ഡയറി
ദി കേസ് ഡയറി
അ​ഗ്രഹാരങ്ങളുടെ ​ഗ്രാമമായ കൽപ്പാത്തിയിൽ ചിത്രീകരിച്ച മധു ബാലകൃഷ്ണന്റേയും (Madhu Balakrishnan) ചിത്രയുടേയും (K.S. Chithra) ശബ്ദത്തിൽ ഒരു മനോഹര ​ഗാനം. 'തിരുവരങ്ങ് നിറയായ്...' എന്ന കേസ് ഡയറിയിലെ ​ഗാനം റീലീസ് ചെയ്തു. രമേശൻ നായരുടെ വരികൾക്ക് സം​ഗീതം നൽകിയത് മധു ബാലകൃഷ്ണനാണ്. രാഹുൽ മാധവ്, ആര്യ, മായാ മേനോൻ എന്നിവരാണ് ​ഗാനരംഗത്ത്. വ്യാഴാഴ്ച്ചയാണ് ചിത്രം തിയെറ്ററുകളിലെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറാണ്. അഷ്ക്കർ സൗദാനാണ് നായകൻ.
ക്രിസ്റ്റി സാം എന്ന പോലീസ് ഓഫീസറിനെയാണ് അഷ്ക്കർ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ​ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. പി. സുകുമാർ ആണ് ഛായാ​ഗ്രഹണം, തിരക്കഥ എ.കെ. സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ.
advertisement
വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സം​ഗീതം നൽകുന്ന ചിത്രത്തിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി. എന്നിവരാണ്.
അനീഷ് പെരുമ്പിലാവാണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പി.എം., ഫൈനൽ മിക്സ്- ജിജു ടി. ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെൻമാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സിറ്റിൽസ്, നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പി.ആർ.ഒ.- സതീഷ് എരിയാളത്ത്, പിആർഒ ( ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിം​ഗ്- ഒപ്പറ, ഡിസൈൻ- റീ​ഗൽ കൺസെപ്റ്റ്സ്.
advertisement
Summary: A new song Thiruvarangu Nirayaay from the movie 'The Case Diary' has been released on YouTube.
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്രൈം പടത്തിൽ ഇങ്ങനെയൊരു പാട്ടോ; അ​ഗ്രഹാരങ്ങളുടെ ​ഗ്രാമമായ കൽപ്പാത്തിയിൽ ചിത്രീകരിച്ച 'കേസ് ഡയറിയിലെ' ​ഗാനം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement