സീരിയൽ കൊലപാതകങ്ങളുടെ ചുവടുപിടിച്ച് ഡാർക്ക് ഹ്യൂമറുമായി 'മരണമാസ്'; ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫ് ആണ്. ചില കൗതുകങ്ങൾ ധാരാളമുള്ള ഒരു കഥാപാത്രമാണ് ബേസിലിൻ്റേത്

മരണമാസ്
മരണമാസ്
ചിരിക്കാനും ചിന്തിക്കാനും ധാരാളം വിഭവങ്ങൾ ഒരുക്കി കൊണ്ട് മരണമാസ് എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തുവന്നു. റിപ്പർ ചന്ദ്രൻ എന്ന സീരിയൽ കൊലപാതകിക്കു ശേഷം കേരളത്തെ നടുക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഈ ചിത്രം പൂർണ്ണമായും ഡാർക്ക് ഹ്യൂമറിലൂടെയാണവതരിപ്പിക്കുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്നു ചിത്രം വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് അകമ്പടിയോടെ ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്.
കഥയുടെ പുതുമയിലും, കഥാപാത്രങ്ങളുടെ രൂപങ്ങളിലെ കൗതുകങ്ങളുമായി മരണമാസ് ക്ളീൻ എൻ്റർടൈനർ ആയിട്ടാണവതരണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫ് ആണ്. ചില കൗതുകങ്ങൾ ധാരാളമുള്ള ഒരു കഥാപാത്രമാണ് ബേസിലിൻ്റേത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്. അനിഷ്മ അനിൽകുമാറാണ് നായിക.
advertisement
സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ - മൊഹ്സിൻ പെരാരി, സംഗീതം - ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം - നീരജ് രവി, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, മേക്കപ്പ് -ആർ.ജി. വയനാടൻ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ, നിശ്ചല ഛായാഗ്രഹണം - ഹരികൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- രാജേഷ് മേനോൻ, അപ്പു; പ്രൊഡക്ഷൻ മാനേജർ - സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്.
advertisement
കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്‌കോടിയിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം പ്രദർശനസജ്ജമായി വരുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Maranamass is an upcoming movie starring Basil Joseph in the lead role. Based on certain true events related to serial killings, Maranamass is woven around the possibilities of dark humour
മലയാളം വാർത്തകൾ/ വാർത്ത/Film/
സീരിയൽ കൊലപാതകങ്ങളുടെ ചുവടുപിടിച്ച് ഡാർക്ക് ഹ്യൂമറുമായി 'മരണമാസ്'; ട്രെയ്‌ലർ പുറത്തിറങ്ങി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement