കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

Last Updated:

ഫാക്ടറിയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 300ലധികം പേർ ജോലി ചെയ്യുന്നുണ്ട്

News18
News18
കാസർ​ഗോഡ്: അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിയിലാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഫാക്ടറിയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 300ലധികം പേർ ജോലി ചെയ്യുന്നുണ്ട്. ജോലി നടക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ശക്തമായ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം തകർന്നതായും സമീപ പ്രദേശങ്ങളിൽ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.
അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ലെങ്കിലും പ്രാഥമിക അന്വേഷണങ്ങൾ സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement