മൂന്ന് എം.എൽ.എമാർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം; 'കേപ്ടൗണ്‍' ട്രെയ്‌ലർ കാണാം
- Published by:meera_57
- news18-malayalam
Last Updated:
മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നു
എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ, നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കേപ്ടൗണ്‍ (Capetown movie) എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മനോരമ മ്യൂസിക്കാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
പ്രകൃതിയെ സംരക്ഷിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു വര്‍ഷത്തെ ശ്രമഫലമാണ് 'കേപ് ടൌണ്‍' എന്ന ഈ സിനിമ. പതിനൊന്നോളം ജനപ്രതിനിധികളും ഈ ചിത്രത്തില്‍ സഹകരിക്കുന്നണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തു ദളപതി വിജയ്‌യുടെ സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റ കഥ പറയുന്ന സിനിമയിൽ കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്. രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്‌താംകോട്ട നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ് എം.എല്‍.എ., നൗഷാദ് എം.എല്‍.എ., മിനിസ്റ്റര്‍ ചിഞ്ചു റാണി, മുന്‍ എം.പി. സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
advertisement
പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ചിത്രത്തില്‍ ദളപതി വിജയ്‌യുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്. ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ നവീന്‍ മാധവ് (പോക്കിരി ഫെയിം) കായംകുളം എം.എല്‍.എ. പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമിയ എം.എസ്., രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്മന്‍, ലക്ഷ്മി എം. എന്നിവര്‍ ആലപിക്കുന്നു.
advertisement
ജോഷുവ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., ദില്‍പ് കുമാര്‍ ശാസ്താം കോട്ട എന്നിവര്‍ ആലപിക്കുന്നു. അലങ്കാര്‍ കൊല്ലം, ദേവിലാല്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഎഫ്എക്സ്- മായാന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, ബിജിഎം- ശ്രീക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജസ്റ്റിന്‍ കൊല്ലം, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ബി.വി. അരുണ്‍ കുമാര്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 16, 2025 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മൂന്ന് എം.എൽ.എമാർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം; 'കേപ്ടൗണ്‍' ട്രെയ്‌ലർ കാണാം