Police Day | ബോഡി ആരാണാദ്യം കണ്ടത്? ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം 'പോലീസ് ഡേ' ട്രെയ്‌ലർ

Last Updated:

ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ചിത്രത്തിലൂടെ ഏറെ ഉദ്വേഗവും, സസ്പെൻസും നൽകി അവതരിപ്പിക്കുന്നത്

പോലീസ് ഡേ ട്രെയ്‌ലർ
പോലീസ് ഡേ ട്രെയ്‌ലർ
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി 'പോലീസ് ഡേ' (Police Day) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു. ജൂൺ ആറിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 'ബോഡി ആരാണാദ്യം കണ്ടത്? സെർവൻ്റൊണു സാർ... നല്ലൊരു സ്ട്രഗിൾ നടന്നതിൻ്റെ എല്ലാ സാധ്യതയും റൂമിലുണ്ട് സർ... തനിക്കാരെയെങ്കിലും സംശയമുണ്ടോ?...' എന്ന് ഒരു മർഡർ മിസ്റ്ററിയിൽ ആരംഭിക്കുന്ന ട്രെയ്‌ലറാണ് ചിത്രത്തിന്. ഒരു കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലെ അധികാരത്തിൻ്റെ ഉറച്ച വാക്കുകളായിരുന്നു ഇവ.
സന്തോഷ് മോഹൻ പാലോടാണ് സംവിധായകൻ. ടിനി ടോമാണ് ഇവിടെ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്. ടിനി ടോമിനെ ഈ കഥാപാത്രത്തിലൂടെ ഇതുവരെ കാണാത്ത വേഷത്തിലാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. നർമ്മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച പൊലീസ് കഥാപത്രത്തിലൂടെ തൻ്റെ ഇമേജ് തന്നെ മാറ്റിമറിക്കും എന്നാണ് പ്രതീക്ഷ.
advertisement
ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ചിത്രത്തിലൂടെ ഏറെ ഉദ്വേഗവും, സസ്പെൻസും നൽകി അവതരിപ്പിക്കുന്നത്. സദാനന്ദ സിനിമയുടെ ബാനറിൽ സജു വൈദ്യർ, ഷാജി മാറഞ്ചൽ, ലീലാകുമാരി എന്നിവരാണ് നിർമാണം.
കോ - പ്രൊഡ്യൂസർ - സുകുമാർ ജി. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, നന്ദു, അൻസിബ , ശ്രീധന്യ, എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ - മനോജ് ഐ. ജി., ഗാനങ്ങൾ - രാജീവ് ആലുങ്കൽ, ജോസ് മോത്ത, ബിജു ജോസ്; സംഗീതം - റോണി റാഫേൽ, ഡിനുമോഹൻ, ഛായാഗ്രഹണം - ഇന്ദ്രജിത്ത് എസ്., എഡിറ്റിംഗ് - രാകേഷ് അശോക, കലാസംവിധാനം - രാജു ചെമ്മണ്ണിൽ, മേക്കപ്പ് - ഷാമി, കോസ്റ്റ്യും ഡിസൈൻ - റാണാ പ്രതാപ്; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Police Day is an upcoming Malayalam movie featuring Tini Tom in the lead role. The crime investigation thriller has released its official trailer delving deeper into the mysterious death of a top cop
മലയാളം വാർത്തകൾ/ വാർത്ത/Film/
Police Day | ബോഡി ആരാണാദ്യം കണ്ടത്? ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം 'പോലീസ് ഡേ' ട്രെയ്‌ലർ
Next Article
advertisement
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
  • കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിന് എഫ്ഐആർ സ്വീകരിക്കാനാകില്ല: രാജീവ് ചന്ദ്രശേഖർ.

  • ഓപ്പറേഷൻ സിന്ദൂർ സായുധസേനകളുടെ ധീരതയുടെയും കരുത്തിന്റെയും പ്രതീകമാണെന്ന് രാജീവ് ചന്ദ്രശേഖർ.

  • കേരളം ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ ഭരിക്കുന്നില്ലെന്നും, എഫ്ഐആർ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ.

View All
advertisement