കൊല്ലത്ത് മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

Last Updated:

രണ്ടു പെൺകുട്ടികളും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. മരുതിമലയിലെ അപകടകരമായ മേഖലയിലേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് താഴേക്കു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു

വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണു സംഭവം
വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണു സംഭവം
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു. അടൂർ സ്വദേശിനി ശിവർണ്ണയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞദിവസമായിരുന്നു ടൂറിസം കേന്ദ്രമായ മുട്ടറ മരുതിമലയുടെ മുകളിൽ നിന്നും സുഹൃത്ത് മീനുവിനോടൊപ്പം ശിവർണ താഴേക്ക് ചാടിയത്.
മീനു മരിക്കുകയും ശിവർണ്ണയെ ഗുരുതര പരിക്കുകളോടെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ശിവർണ്ണയും മരിച്ചത്. ഇരുവരും അടൂർ പെരിങ്ങനാട് ഗവ‌. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ്.
വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണു സംഭവം. രണ്ടു പെൺകുട്ടികളും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. മരുതിമലയിലെ അപകടകരമായ മേഖലയിലേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് താഴേക്കു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ, ഇരവരും പാറയുടെ മുകളിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: The second student who jumped from Muttara Maruthimala in Kollam has also died. The deceased has been identified as Sivarna, a native of Adoor. Her death occurred while undergoing treatment at Thiruvananthapuram Medical College. Shivarna had jumped down from the top of the Muttara Maruthimala eco-tourism centre along with her friend Meenu the previous day.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു
Next Article
advertisement
Delhi Blast | ഡൽഹിയിലേക്ക് ഫരീദാബാദിൽ നിന്നും 800 പോലീസ് ഉദ്യോഗസ്ഥർ; ഉന്നതതലയോഗം വിളിച്ചുചേർത്ത് അമിത് ഷാ
Delhi Blast | ഡൽഹിയിലേക്ക് ഫരീദാബാദിൽ നിന്നും 800 പോലീസ് ഉദ്യോഗസ്ഥർ; ഉന്നതതലയോഗം വിളിച്ചുചേർത്ത് അമിത് ഷാ
  • ഡൽഹിയിൽ ചാവേർ ആക്രമണമെന്ന സംശയത്തിൽ 800 ഫരീദാബാദ് പോലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു.

  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല സുരക്ഷാ അവലോകന യോഗം വിളിച്ചു ചേർത്തു.

  • ഡൽഹി മെട്രോയുടെ ചെങ്കോട്ട സ്റ്റേഷൻ ചൊവ്വാഴ്ച അടച്ചിടും, ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കും.

View All
advertisement