മോഹൻലാലിന്റേയും ഉർവശിയുടെയും കള്ള് പാട്ടുമായി ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും
- Published by:user_57
- news18-malayalam
Last Updated:
സ്ഫടികം എന്ന സിനിമയിലെ പരുമല ചെരുവിലെ... ഗാനം തീർത്ത അകമ്പടിയുമായി ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും
സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാലും ഉർവശിയും ചേർന്നവതരിപ്പിച്ച പരുമല ചെരുവിലെ... എന്ന് തുടങ്ങുന്ന കള്ള് പാട്ട് മൂളാത്ത ആസ്വാദകരുണ്ടോ? അന്നത്തെ യുവനായികമാരിൽ പ്രധാനിയായ ഉർവശിയുടെ വളരെ വ്യത്യസ്തമായ ഒരു അവതരണ ശൈലിയാണ് ഈ ഗാനം അവതരിപ്പിച്ചത്.
വർഷങ്ങൾക്ക് ശേഷം ഇതേ ഗാനം മറ്റു രണ്ട് യുവതാരങ്ങൾക്ക് അകമ്പടി തീർക്കുകയാണ്; ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും. അടുത്തിടെ പൂർത്തിയായ 'മേപ്പടിയാൻ' എന്ന സിനിമയിൽ ഇരുവരും നായികാനായകന്മാരായിരുന്നു.
പക്ഷെ ഉർവശിയെ പോലെ ഫിറ്റായി പാടുന്ന പാട്ടല്ല കേട്ടോ ഇത്. ഒരു കള്ള്ഷാപ്പിന്റെ അരികെ ഒത്തുകിട്ടിയ ഷൂട്ടിംഗ് മുഹൂർത്തമാണ് ഈ പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്നത്. ആ വീഡിയോ ചുവടെ.
advertisement
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വിജയദശമി ദിനത്തിൽ ആരംഭിച്ച ചിത്രമാണ് മേപ്പടിയാൻ. ലോക്ക്ഡൗൺ നാളുകൾ മുഴുവനും ഈ സിനിമയിലെ നായകനാവാൻ വേണ്ടി തയാറെടുത്ത ലുക്കിൽ തുടരുകയായിരുന്നു ഉണ്ണി മുകുന്ദൻ. ഇതിനായി ഉണ്ണി ശരീരഭാരം വർധിപ്പിക്കേണ്ടതായും വന്നു.
ഉണ്ണി മുകുന്ദന്റെ തന്നെ നിർമ്മാണ കമ്പനിയാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാലിന്റേയും ഉർവശിയുടെയും കള്ള് പാട്ടുമായി ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും