തുലാം രാശിയില്‍ ചൊവ്വയുടെ സംക്രമണം; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം
- Published by:Sarika N
- news18-malayalam
Last Updated:
തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും
ഭൂമി, ഊര്‍ജം, ശക്തി, ധൈര്യം എന്നിവയുടെ അധിപനായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വ ഒരു നിശ്ചിത സമയത്ത് ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നു. സെപ്റ്റംബര്‍ 13ന് ചൊവ്വ തുലാം രാശിയിലേക്ക് സംക്രമിക്കും. ഇത് എല്ലാ രാശിയിലും ജനിച്ചവരില്‍ സ്വാധീനം ചെലുത്തും. കോപം, മത്സരം, നേതൃത്വം എന്നിവയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് എങ്ങനെയാണ്? തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് ജോലി, സമ്പത്ത്, ബിസിനസ് എന്നിവയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയിലെ ഏഴാം ഭാവത്തിലൂടെയാണ് ചൊവ്വ സഞ്ചരിക്കുക. ഇതിന്റെ ഭാഗമായി നിങ്ങളുടെ മനസ്സില് അസ്വസ്ഥത വര്‍ധിക്കുകയും സുഹൃത്ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് പല ജോലിയിലും തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിക്കാരായവര്‍ക്ക് സമ്മര്‍ദം അനുഭവപ്പെടും. മികച്ച അവസരങ്ങള്‍ നേടി ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. എന്നാൽ അനുകൂലമായ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവാണ്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പരിശ്രമങ്ങളില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഊര്‍ജസ്വലത അനുഭവപ്പെടും. ജോലി ചെയ്യുന്ന ആളാണെങ്കില്‍ മാനസികമായി സമ്മര്‍ദം അനുഭവപ്പെടും. ജോലികള്‍ ശരിയായ വിധത്തില്‍ ആസൂത്രണം ചെയ്യണം. ഓഫീസിലെ എതിരാളികളുമായി നിങ്ങള്‍ ശക്തമായി മത്സരിക്കേണ്ടി വന്നേക്കാം. എതിരാളികള്‍ പുതിയ ബിസിനസ് ആശയങ്ങള്‍ കൊണ്ടുവന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. സാമ്പത്തിക നില സാധാരണ പോലെ തുടരും. യാത്രകൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: കുട്ടികളുടെ കാര്യമോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടും. എന്നാല്‍ ആത്മീയകാര്യങ്ങളിലെ താത്പര്യം നിങ്ങള്‍ക്ക് ആശ്വാസമാകും. ജോലിക്കാരായവര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അത് മൂലം ജോലിയില്‍ സംതൃപ്തി കുറയും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിങ്ങള്‍ പൂര്‍ണമായും സംതൃപ്തനായിരിക്കില്ല. ചിലപ്പോള്‍ ഒറ്റയ്ക്കായതുപോലെ തോന്നിയേക്കാം. എന്നാല്‍ കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് മികച്ച ലാഭം നേടാന്‍ കഴഇയും. അതിലൂടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാനും കഴിയും. വ്യക്തി ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം പ്രത്യേക നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പ്രണയബന്ധത്തിലും മാധുര്യം നിറയും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു നീണ്ട യാത്ര പോകുകയോ വീട് മാറുന്നത് പരിഗണിക്കുകയോ ചെയ്യും. ഇത് നിങ്ങലുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കൂടാതെ കൂടുതല്‍ പണം സമ്പാദിക്കാനും കഴിയും. നിങ്ങളില്‍ ഊര്‍ജവും ആത്മവിശ്വാസവും നിറയും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. അത് നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രതിഫലിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാര്‍ക്ക് ഗുണകരമാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടമുണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങളും പദവികളും വഹിക്കാന്‍ അവസരം ലഭിക്കും. ബിസിനസ് സാഹചര്യം ശക്തമാകും. ഇത് മികച്ച ലാഭം നേടാൻ ഇടയാക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ആത്മവിശ്വാസം അനുഭവപ്പെടും. ധൈര്യം വര്‍ധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണഫലം നിങ്ങള്‍ക്ക് ലഭിക്കും. സാമൂഹിക അന്തസ്സ് വര്‍ധിക്കും. ദാമ്പത്യജീവിതം മികച്ചതായി തീരും. ജോലിയിലും പുരോഗതിയുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പുരോഗതിക്ക് വേണ്ടി ജോലിയില്‍ മാറ്റം ആഗ്രഹിക്കും. ഈ സമയത്ത് ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞേക്കില്ല. കൂടുതല്‍ ലാഭം നേടുന്നത് എളുപ്പമായിരിക്കില്ല. സാധാരണ നിലയില്‍ മാത്രമെ നിങ്ങള്‍ക്ക് ലാഭം നേടാന്‍ കഴിയൂ. പങ്കാളിയില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആത്മീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ഈ സമയത്ത് നിങ്ങള്‍ ശരാശരി വരുമാനമേ ലഭിക്കുകയുള്ളൂ. സാമ്പത്തികമായി ഒരു പരിധിവരെ വിജയിക്കാനും സാധ്യതയുണ്ട്. പങ്കാളിയുമായി സ്‌നേഹ നിമിഷങ്ങള്‍ ചെലവഴിക്കും. കുടുംബത്തിലെ പ്രശ്‌നങ്ങല്‍ കാണം ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നേക്കാം. അഹങ്കാരം മൂലം ബന്ധങ്ങളില്‍ പിരിമുറുക്കം ഉണ്ടാകും. ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ചൊവ്വയുടെ സംക്രമണം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ മതിപ്പ് രേഖപ്പെടുത്തും. ഇത് നിങ്ങളുടെ വിലയിരുത്തലിനെ ബാധിക്കും. ബിസിനസുക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സൂചനയുണ്ട്. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ജോലി ചെയ്യുന്നയാളാണെങ്കില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയും. ഇതിന്റെ ഫലമായി തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് മികച്ച വ്യക്തിത്വം സൃഷ്ടിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ബിസിനസ് ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുകയും നല്ല ലാഭം നേടുകയും ചെയ്യും. ഇത് നിങ്ങൾക്ക് ഗുണകരമാകും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്തിലും പരിശ്രമത്തിലും നിങ്ങള്‍ക്ക് കൂടുതല്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതിന് പുറമെ പണമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വ്യക്തിജീവിതത്തില്‍ ചില ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് നേരിടേണ്ടി വരും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. ഇത് നിങ്ങളെ വിഷമിപ്പിച്ചേക്കാം. എങ്കിലും നിരാശപ്പെടാതിരിക്കാൻ ശ്രമിക്കണം.