Love Horoscope Sept 10 | പ്രണയജീവിതത്തില്‍ വെല്ലുവിളികളുണ്ടാകും; പങ്കാളിയുമൊത്ത് യാത്ര പോകും: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ പത്തിലെ പ്രണയഫലം അറിയാം
ഇന്ന് എല്ലാ രാശിക്കാര്‍ക്കും പ്രണയ അവസരങ്ങളും സാമൂഹിക ഊര്‍ജ്ജവും നിറഞ്ഞതായിരിക്കും. മേടം രാശിക്കാര്‍ക്ക് വീട്ടില്‍ നിന്ന് പോലും ആത്മവിശ്വാസത്തോടെ പുറത്തുപോകാൻ കഴിയും. കാരണം പ്രണയം പ്രതീക്ഷിച്ചതിലും അടുത്തായിരിക്കാം. ദൂരെ നിന്നോ ഒരു സുഹൃത്ത് വഴിയോ പുതിയ ഒരാളുമായി ഇടപഴകാന്‍ സാധ്യതയുണ്ട്. അത് അവര്‍ക്ക് സന്തോഷം നല്‍കും. മിഥുനം രാശിക്കാർക്ക് പുതിയ പ്രണയം സംഭവിക്കും. തുറന്ന മനസ്സും സ്‌നേഹനിര്‍ഭരമായ പെരുമാറ്റവും എല്ലായ്‌പ്പോഴും വാത്സല്യം കൊണ്ടുവരുമെന്ന് കർക്കിടകം രാശിക്കാർ മനസ്സിലാക്കണം. ഇത് സത്യസന്ധമായ ആശയവിനിമയത്തിന് പ്രാധാന്യം നല്‍കുന്നു. നിരവധി ആരാധകരില്‍ നിന്ന് തിരഞ്ഞെടുക്കണമെന്ന മനോഹരമായ വെല്ലുവിളിയെ ചിങ്ങം രാശിക്കാർ നേരിടേണ്ടി വരും. അത് തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടിവരും. കന്നിരാശിക്കാർ ഗൗരവമേറിയ ഭാവി ഉണ്ടായേക്കാമെന്ന് പ്രണയഫലത്തിൽ പറയുന്നു.
advertisement
ഒരു ചെറിയ യാത്രയില്‍ നിന്നോ സാമൂഹിക പരിപാടിയില്‍ നിന്നോ തുലാം രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. വൃശ്ചികം രാശിക്കാര്‍ രസകരമായ ഫ്‌ലര്‍ട്ടിംഗ് ആസ്വദിക്കണം, പക്ഷേ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉറച്ചുനില്‍ക്കണം. ധനു രാശിക്കാര്‍ക്ക് അപ്രതീക്ഷിത പ്രണയാഭ്യർത്ഥന നേരിടേണ്ടിവരും. ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കണം. മകരം രാശിക്കാര്‍ക്ക് പ്രണയത്തില്‍ ഭാഗ്യം മാറുന്നത് കാണാന്‍ കഴിയും. തിരിച്ചടികള്‍ ഉപേക്ഷിച്ച് അര്‍ത്ഥവത്തായ ബന്ധങ്ങളിലേക്ക് നീങ്ങാൻ അവസരം ലഭിക്കും. കുംഭം രാശിക്കാര്‍ക്ക് ഓഫീസിൽ നിന്ന് ആകര്‍ഷകമായ ഒരാളെ കണ്ടുമുട്ടാന്‍ കഴിയും, അവിടെ അവര്‍ക്കിടയില്‍ പ്രണയത്തിന്റെ തീപ്പൊരികള്‍ പതുക്കെ ജ്വലിക്കാൻ സാധ്യതയുണ്ട്. മീനം രാശിക്കാര്‍ക്ക് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും, കൂടാതെ അവരുടെ ജീവിത പങ്കാളിയാകാന്‍ സാധ്യതയുള്ള ഒരു പ്രത്യേക വ്യക്തിയെ ഇതിനിടെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. ഈ ദിവസം തുറന്ന മനസ്സ്, സന്തോഷകരമായ സാമൂഹിക ഇടപെടലുകള്‍, പുതിയ പ്രണയ തുടക്കങ്ങള്‍ എന്നിവയ്ക്ക് അനുകൂലമാണ്.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വീട്ടില്‍ നിന്ന് പുറത്തുപോയി സമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുക. നിങ്ങള്‍ സാമൂഹികമായി ഇടപഴകുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ വീട് വിട്ടുപോകണം. നിങ്ങളുടെ സ്വപ്‌ന പങ്കാളി ഒരു പടി അകലെയായിരിക്കും. നിങ്ങളുടെ മികച്ച ഗുണങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കാനും അഭിമാനിക്കാനും ഭയം തോന്നരുത്. നിങ്ങളുടെ വഴിയില്‍ എന്താണ് വരുന്നതെന്ന് കാണാന്‍ കഴിയും. നിങ്ങള്‍ വിജയം നേടും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോള്‍ നിങ്ങളില്‍ നിന്ന് വളരെ അകലെ താമസിക്കുന്ന ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ടെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്റര്‍നെറ്റിലൂടെ പങ്കാളിയാന്‍ സാധ്യതയുള്ള പുതിയ ആളെ കണ്ടുപിടിക്കുന്ന തിരക്കിലായിരിക്കും നിങ്ങള്‍. ഒരു സുഹൃത്ത് വഴി പോലും നിങ്ങള്‍ ഈ വ്യക്തിയെ കണ്ടുമുട്ടിയേക്കാം. ഇന്ന് നിങ്ങള്‍ക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. ഇത് നിങ്ങള്‍ നന്നായി ആസ്വദിക്കും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട പലര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ വീണ്ടും ജ്വലിക്കുന്ന ദിവസമായിരിക്കും ഇന്ന്. തുരങ്കത്തിന്റെ മറ്റേ അറ്റത്ത് അവര്‍ വീണ്ടും വെളിച്ചം കാണും. ശരിയായപങ്കാളിയെ കണ്ടെത്താന്‍ വളരെയധികം സമയമെടുത്തേക്കാം. അവിവാഹിതര്‍ പങ്കാളികളെ കണ്ടെത്താന്‍ പരിശ്രമിക്കും. പ്രതീക്ഷ കൈവിടരുത്. പുറത്തേക്ക് ഇറങ്ങൂ. നിങ്ങള്‍ക്ക് അനുയോജ്യനായ ഒരാളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയലോകത്ത് ഇന്ന് നിങ്ങള്‍ ഒരു പാഠം പഠിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്‌നേഹം ലഭിക്കണമെന്ന് ഒന്നാമതായി നിങ്ങള്‍ക്ക് അവര്‍ക്ക് തുല്യമായ അളവില്‍ സ്‌നേഹം നല്‍കണം. മറ്റുള്ളവര്‍ നിങ്ങലെ വാത്സല്യംകൊണ്ട് മൂടുമെന്ന് പ്രതീക്ഷിക്കാതെ നിങ്ങള്‍ അത് നല്‍കണം. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് വാചാലരാകുക. മറ്റുള്ളവര്‍ക്ക് അവരുടെ വികാരങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ കൂടുതല്‍ സുരക്ഷിതത്വവും സുഖവും അനുഭവപ്പെടും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ശ്രദ്ധാകേന്ദ്രമാകും. നിരവധിപേരില്‍ നിന്ന് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തീരുമാനിക്കും. അതില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുകയും അല്‍പം ലജ്ജിക്കുകയും ചെയ്യും. നിങ്ങള്‍ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുകയില്ല. ഈ സാഹചര്യം പരിഹരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വാക്കുകളില്‍ സൂക്ഷിക്കുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരാളുമായി ഡേറ്റിംഗിന് പോകും. ഇന്നത്തെ ദിവസം വളരെ നന്നായി നടക്കാന്‍ സാധ്യതയുണ്ട്. ഡിന്നര്‍ ഡേറ്റിനുള്ള തിയതീ തിരഞ്ഞെടുത്തതില്‍ നിങ്ങള്‍ സന്തുഷ്ടനായിരിക്കും. നിങ്ങള്‍ക്ക് സാധ്യതയുള്ളടിത്തോളം കാലം ഈ വ്യക്തിയെ പിന്തുടരുക. കാരണം, ഭാവിയില്‍ നിങ്ങള്‍ തമ്മിലുള്ള വിവാഹം നടന്നേക്കാം.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമൊത്ത് നിങ്ങള്‍ യാത്ര പോകും. അത് സമ്മര്‍ദങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഈ സമയത്ത് പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഒരു ചെറിയ ഒത്തുചേരലുണ്ടാകും. നിങ്ങള്‍ ഉടന്‍ തന്നെ ആവേശകരമായ ഒരു ഡേറ്റിംഗിന് പോകും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ഒരാളുമായി പ്രണയത്തിലാകും. നിങ്ങളുടെ ചുറ്റുമുള്ളവരുടെ ശ്രദ്ധ നിങ്ങള്‍ ആകര്‍ഷിക്കും. പ്രണത്തെക്കുറിച്ചുള്ള നിങ്ങളുടെ ഭാവനകളില്‍ നിന്ന് അകന്നുപോകരുത്. അവിവാഹിതരായവര്‍ ഇന്ന് അല്‍പം ജാഗ്രത പാലിക്കണം. അടുത്തകാലത്തെ പ്രണയം അല്‍പം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കാം. അത് യഥാര്‍ത്ഥമല്ലായിരിക്കാം. ഇന്ന് നിങ്ങളുടെ കാലുകള്‍ നിലത്ത് ഉറപ്പിച്ച് നിൽക്കാൻ ശ്രമിക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ ആകര്‍ഷകവും ഊഷ്മളവുമായ ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടും. ഇന്ന് നിങ്ങള്‍ ഒരു പ്രണയബന്ധം വളര്‍ത്തിയെടുക്കാന്‍ സാധ്യതയുണ്ട്. ഈ അപ്രതീക്ഷിത കൂടിക്കാഴ്ച രസകരവും പ്രണയാര്‍ദ്രവുമായിരിക്കും. ഈ ബന്ധത്തില്‍ തീപ്പൊരികള്‍ പറക്കുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടും. അവിവാഹിതര്‍ ഇന്ന് തങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് വളരെ ശുഭാപ്തിവിശ്വാസം പുലര്‍ത്തണം. ഇന്ന് നിങ്ങള്‍ക്ക് മികച്ച അനുഭവം നേടാന്‍ കഴിയും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പുതിയൊരു പ്രണയ പങ്കാളിയെ കണ്ടെത്തുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. പ്രണയപങ്കാളിയെ കണ്ടെത്താനുള്ള നിങ്ങളുടെ അന്വേഷണത്തില്‍ ചില തിരിച്ചടികള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇത് നിങ്ങള്‍ക്ക് ഒരു വഴിത്തിരിവായി മാറും. ഈ സമയത്ത് നിങ്ങള്‍ ഹ്രസ്വകാല ബന്ധങ്ങളില്‍ സമയം പാഴാക്കരുത്.
advertisement
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പുറത്തുപോകാനും ആസ്വദിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനും കഴിയുന്ന ഒരു പ്രത്യേക അവസരം കൊണ്ടുവരും. നിങ്ങള്‍ മതിപ്പുളവാക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കണം. അപ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിക്കും. നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുള്ള ഒരാളെ നിങ്ങള്‍ പരിചയപ്പെടും. ഈ വ്യക്തിക്ക് നിങ്ങളുടെ ജീവിതപങ്കാളിയാകാന്‍ പോലും കഴിയും. ഇന്ന് വിനോദത്തിന്റെയും സന്തോഷത്തിന്റെയും ദിവസമാണ്. അതിനാല്‍ പുറത്തുപോയി ആസ്വദിക്കുക.