ഇത് തലൈവർക്കൊത്ത വില്ലൻ: രജനി -ലോകേഷ് ടീമിന്റെ കൂലിയിൽ കന്നഡ സ്റ്റാർ ഉപേന്ദ്ര

Last Updated:

കലീഷാ എന്ന കഥാപത്രമായാണ് താരം സിനിമയിൽ എത്തുന്നത്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂലിയുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് .നാഗാർജുന , സത്യരാജ് , ശ്രുതി ഹാസൻ, എന്നിവർക്കൊപ്പം കന്നഡ നടൻ ഉപേന്ദ്രയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കലീഷാ എന്ന കഥാപത്രമായാണ് താരം സിനിമയിൽ എത്തുന്നത്.ഈ കഥാപാത്രം വില്ലൻ ചുവയുള്ളതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു പീരീഡ് ആക്ഷൻ ത്രില്ലെർ സിനിമയാണ് കൂലി .ഇന്ത്യയിലേക്ക് സിംഗപ്പൂർ , ദുബായ്, യുഎസ് എ തുടങ്ങിയ സ്തനങ്ങളിൽ നിന്നുള്ള സ്വര്ണക്കടത്താണ് ചിത്രത്തിന്റെ പ്രമേയം.ലിയോയുടെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൂലി .അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അൻപറിവ് ആണ് ആക്ഷൻ രം​ഗങ്ങളൊരുക്കുന്നത്. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മുൻപ് രജിനികാന്ത് അഭിനയിച്ച ജയിലർ എന്ന ചിത്രത്തിൽ നടൻ വിനായകൻ ആയിരുന്നു വില്ലനായെത്തിയത്. വർമ്മൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിച്ചത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇത് തലൈവർക്കൊത്ത വില്ലൻ: രജനി -ലോകേഷ് ടീമിന്റെ കൂലിയിൽ കന്നഡ സ്റ്റാർ ഉപേന്ദ്ര
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement