'ലവ് കഫെ' മ്യൂസിക് ആൽബത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

Last Updated:

മധു ബാലകൃഷ്ണൻ പാടിയ 'മറന്നതെന്തേ, അകന്നതെന്തേ' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

ആൽബത്തിലെ അഭിനേതാക്കൾ
ആൽബത്തിലെ അഭിനേതാക്കൾ
നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ ടി.എസ്. സുരേഷ് ബാബു, സാജൻ എന്നിവർ അണിയിച്ചൊരുക്കിയ പ്രണയ സാന്ദ്രമായ 'ലൗ കഫേ' എന്ന മ്യൂസിക്കൽ ആൽബത്തിലെ (music album) ഒരു വീഡിയോ ഗാനം (video song) റിലീസായി. മധു ബാലകൃഷ്ണൻ (Madhu Balakrishnan) പാടിയ 'മറന്നതെന്തേ, അകന്നതെന്തേ' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
വി. ഗോപുജി പണ്ഡിറ്റ് എഴുതിയ വരികൾക്ക് നിർമ്മൽ, പിറവം രാധാകൃഷ്ണൻ എന്നിവർ സംഗീതം നല്കിയ ഗാനമാണിത്. സാജൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് ആൽബത്തിൽ
അബാബീൽ റാഫീ, മുഹമ്മദാലി, അൽത്താഫ്, (വകതിരിവ് ഫെയിം) സൗപർണിക, ശാരിക, സിന്ദുസുരേഷ്, അരുന്ധതി തുടങ്ങിയവർ അഭിനയിക്കുന്നു.
മൂന്നാർ, കോവളം എന്നിവിടങ്ങളിലെ മനോഹാരിതയിലാണ് 'ലൗ കഫേ' ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജോസ് ആലപ്പി പുഷ്പൻ നിർവ്വഹിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
നൃത്തസംവിധാനം- അയ്യപ്പദാസ്, എഡിറ്റിംഗ് ലിബിൻ ഇടമണ്ണില, പരസ്യകല-മനോജ് ഡിസൈൻ. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ആൽബത്തിലെ, പി. ജയചന്ദ്രൻ ആലപിച്ച മറ്റൊരു ഗാനം ഉടൻ റിലീസ് ചെയ്യുന്നതാണ്.
advertisement
Also read: ഉര്‍വ്വശിയും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന 'പോലീസുകാരന്റെ മരണം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഒരു പോലീസുകാരന്റെ മരണം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍  മമ്മൂട്ടി പുറത്തിറക്കി. വൈശാഖ് സിനിമാസിന്റേയും, റയല്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ വൈശാഖ് രാജന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉര്‍വശി, സൗബിന്‍ ഷാഹീര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
2009 മുതല്‍ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചീഫ് അസ്സോസിയേറ്റും ആയിരുന്നു രമ്യ. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്‌നി ഖാന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Summary: Love Cafe is a new music album released recently. First video song sung by Madhu Balakrishnan got released
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലവ് കഫെ' മ്യൂസിക് ആൽബത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement