വിനയ് ഫോർട്ട് നായകനായി 'സംശയം' എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ
- Published by:ASHLI
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോ വിഡിയോ റിലീസ് ചെയ്തിരുന്നു
ആട്ടം എന്ന ചിത്രത്തിനുശേഷം വിനയ് ഫോർട്ട് നായകനായി 'സംശയം' എത്തുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോ വിഡിയോ റിലീസ് ചെയ്തിരുന്നു. ഫഹദ് ഫാസിലും ഒപ്പം ചേർന്നതോടെ പ്രൊമോ പ്രേക്ഷകരിൽ കൗതുകമുണർത്തി.
സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന. പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് സംശയം എന്നാണ് ലഭിക്കുന്ന സൂചന.
രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണം. സംഗീതം: ഹിഷാം അബ്ദുൽ വഹാബ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 19, 2025 6:33 PM IST