ചൊവ്വാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- Published by:Sneha Reghu
- news18-malayalam
Last Updated:
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും
തൃശ്ശൂർ ∶ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, സി.ബി.എസ്.സി., ഐ.സി.എസ്.സി. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, ജില്ലാ ശാസ്ത്രമേള എന്നിവ നിശ്ചയിച്ച പ്രകാരമേ നടത്തൂ എന്നും അധികാരികൾ അറിയിച്ചു.
അതേസമയം, ഒളിമ്പിക്സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനം നാളെ (ഒക്ടോബർ 28, 2025) നടക്കും. സമാപന ചടങ്ങുകളുടെ പശ്ചാത്തലത്തിൽ നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
advertisement
ഒക്ടോബർ 21-നാണ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തത്. കായികമേളയിലെ ഓവറോൾ ചാമ്പ്യൻമാരെ നാളെയറിയാം. അവസാന ദിവസത്തെ 16 ഫൈനലുകൾ ശേഷിക്കേ, നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം 190 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 167 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
October 27, 2025 9:38 PM IST


