'എ പാൻ ഇന്ത്യൻ സിനിമയിൽ' വിഷ്ണു ഉണ്ണികൃഷ്ണൻ നായകൻ

Last Updated:

രണ്ട് കുടുംബങ്ങളുടെ പാശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു എന്നിവരും

എ പാൻ ഇന്ത്യൻ സിനിമ
എ പാൻ ഇന്ത്യൻ സിനിമ
'എ പാൻ ഇന്ത്യൻ സ്റ്റോറി' എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകൻ. അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാളി ചലച്ചിത്ര നിർമ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ആദ്യ സിനിമ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യും. അമേരിക്കൻ മലയാളിയായ ഫഹദ് സിദ്ദിക്കാണ് ചിത്രം നിർമ്മിക്കുന്നത്.
രണ്ട് കുടുംബങ്ങളുടെ പാശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, ഇത്തവണത്തെ സംസ്ഥാന അവാർഡ് ജേതാവായ ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, വിജയനുണ്ണി, ഡോ. ഷിറിൽ എന്നിവരാണ് അഭിനേതാക്കൾ. പുതുമുഖം വിസ്മയ ശശികുമാറാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: വിഷ്ണു വേണുഗോപാൽ, സംഗീതം: ഭൂമി, സൗണ്ട് ഡിസൈനർ: ഷൈജു എം, ആർട്ട്: റെജു, കളറിംഗ്: വിഎഫെക്സ്: ഷിനു, പ്രൊഡക്ഷൻ കൺട്രോളർ: വിജയനുണ്ണി.
advertisement
ആളൊരുക്കം എന്ന ആദ്യ ചിത്രത്തിലൂടെ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്തതിലൂടെയാണ് വി.സി. അഭിലാഷ് ശ്രദ്ധിക്കപ്പെടുന്നത്. ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ആളൊരുക്കത്തിന് ശേഷം വി.സി. അഭിലാഷ് ഒരുക്കിയ സബാഷ് ചന്ദ്രബോസും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. സബാഷ് ചന്ദ്രബോസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. ആഫ്രിക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയായിരുന്നു സബാഷ് ചന്ദ്രബോസ്.
Summary: Actor Vishnu Unnikrishnan plays lead in the movie 'A Pan Indian Cinema' directed by VC Abhilash after Alorukkam and Sabash Chandrabose
മലയാളം വാർത്തകൾ/ വാർത്ത/Film/
'എ പാൻ ഇന്ത്യൻ സിനിമയിൽ' വിഷ്ണു ഉണ്ണികൃഷ്ണൻ നായകൻ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement