ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഹൃദയശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കിം ജോംഗ് ഉൻ ജീവച്ഛവമായ അവസ്ഥയിലാണെന്നാണ് ഒരു ജപ്പാൻ മാധ്യമം പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾ അവസാനിക്കുന്നില്ല. ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്തകൾ പ്രചരിച്ചതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. പൊതുവേദികളിൽ ഭരണാധികാരിയുടെ അസാന്നിധ്യമാണ് ഇത്തരം വാർത്തകളിലേക്കും നയിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 15ന് കിം ജോംഗ് ഉന്നിന്റെ മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകൾ നടന്നിരുന്നു. ദേശസ്ഥാപകന്‍റെ പിറന്നാൾ ദിനം ഉത്തരകൊറിയയിലെ ഏറ്റവും വലിയ ചടങ്ങുകളിലൊന്നാണ്. ഈ ചടങ്ങിൽ കിം ജോംഗ് ഉൻ എത്താതിരുന്നതാണ് സംശയങ്ങൾ ബലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 12 നാണ് കിം ഒരു പൊതു ചടങ്ങിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്.
കിം ജോംഗ് ഉൻ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന ഒരു റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായി അതീവ ഗുരുതരാവസ്ഥയിലായ ഉൻ മരണപ്പെട്ടുവെന്ന വാർത്ത ചില ചൈനീസ്-ജപ്പാൻ മാധ്യമങ്ങളെ ഉദ്ദരിച്ച് ഒരു ദേശീയ മാധ്യമമാണ് പുറത്തു വിട്ടത്. 'കിം ജോംഗ് ഉൻ മരണപ്പെട്ടു എന്നു തന്നെയാണ് കരുതപ്പെടുന്നത് അല്ലെങ്കിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയ്ക്ക് പോലും ഇടയില്ലാത്ത വിധം മരണാസന്നനാണ്' എന്നാണ് ഇവരുടെ റിപ്പോര്‍ട്ട്.
advertisement
BEST PERFORMING STORIES:ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്[NEWS]അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ? [NEWS]സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
ഹൃദയശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് കിം ജോംഗ് ഉൻ ജീവച്ഛവമായ അവസ്ഥയിലാണെന്നാണ് ഒരു ജപ്പാൻ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. ഹൃദയ ധമനിക്കുള്ളിൽ സ്റ്റെന്റ് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയക്കായിരുന്നു ഉത്തര കൊറിയൻ ഭരണാധികാരി വിധേയനായത്. എന്നാൽ ഇതിലെന്തോ കൈപ്പിഴ വന്നത് ആരോഗ്യനില വഷളാക്കി എന്നാണ് ഒരു ചൈനീസ് മെഡിക്കൽ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇവർ പുറത്തുവിട്ട റിപ്പോർട്ട്. അമേരിക്കയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തി വരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ ഒരു വിവരങ്ങളും പുറത്തു വന്നിട്ടില്ല.
advertisement
ഇതിനിടെ കിം ജോംഗ് ഉന്നിന്റെ ട്രെയിൻ ഒരു റിസോർട്ട് ടൗണിൽ കണ്ടത് സംബന്ധിച്ച് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാഷിംഗ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു നോർത്ത് കൊറിയൻ നിരീക്ഷണ പദ്ധതി സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിവരം പുറത്തുവിട്ടത്. ഏപ്രിൽ 21 നും 23നും ഇടയ്ക്ക് വോൺസണിലുള്ള ലീഡർഷിപ്പ് സ്റ്റേഷനിൽ ട്രെയിൻ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ കണ്ടെത്തൽ. കിം കുടുംബത്തിന് മാത്രമായുള്ള റെയിൽവെ സ്റ്റേഷനാണിത്. ട്രെയിൻ ഉത്തരകൊറിയൻ ഭരണാധികാരിയുടെത് തന്നെയാണെന്ന് കരുതാമെങ്കിലും ഇതുകൊണ്ടൊന്നും അദ്ദേഹം വോൺസണിലുണ്ടെന്ന് പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ഏതായാലും അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ ശനിയാഴ്ച വരെ കാത്തിരിക്കാം എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഉത്തര കൊറിയയിലെ സുപ്രധാനമായ മിലിട്ടറി വാർഷികമാണ് ശനിയാഴ്ച.. കൊറിയൻ പീപ്പിൾ ആര്‍മിയുടെ സ്ഥാപക ദിനം ആചരിക്കുന്ന ഈ ചടങ്ങിൽ കിം ജോംഗ് ഉൻ ഒരിക്കലും എത്താതിരുന്നിട്ടില്ല.. ആ സാഹചര്യത്തിൽ നിലവിലെ റിപ്പോര്‍ട്ടുകൾ പോലെ അദ്ദേഹം മരണക്കിടയിൽ അല്ലെങ്കിൽ ഈ ചടങ്ങിനെത്തി അഭ്യൂഹങ്ങൾക്ക് വിരാമമിടുമെന്നാണ് കരുതപ്പെടുന്നത്.
മറിച്ചാണെങ്കിൽ അതൊരു നല്ല കാര്യമല്ല... എന്തോ മോശം സംഭവിച്ചുവെന്ന റിപ്പോർട്ടുകളെ അത് ശരിവയ്ക്കുമെന്നും അന്താരാഷ്ട്ര മാധ്യമ പ്രവർത്തകർ പറയുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2020 9:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ