COVID 19 |യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി

Last Updated:

'മാനുഷികമായ കാരണങ്ങൾ വച്ച് തങ്ങളുടെ കാര്യം പരിഗണിക്കണമെന്നാണ് തെത്യാന പറയുന്നത്.

ഷാര്‍ജ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മൂലം അബുദാബി എയര്‍പോർട്ടിൽ കുടുങ്ങി ഇന്ത്യക്കാരനും ഭാര്യയും. റാണ മുഖര്‍ജി ഭാര്യ ഉക്രെയ്ൻ സ്വദേശിനി തെത്യാന പൊലൂനിയ എന്നിവരാണ് എയര്‍പോർട്ടിൽ കുടുങ്ങിയത്. യുഎഇ റെസിഡൻസ് വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പൊലൂനിയയുടെ OCI (Overseas Citizenship of India) അപേക്ഷയിൽ ഇതുവരെ തുടർനടപടികളുണ്ടാകാത്തതിനാൽ ദമ്പതികൾ യുഎസിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവിടെയും ഭാഗ്യം തുണച്ചില്ല. ആറുമാസം ഗർഭിണിയായ പൊലൂനിയയെ ഇമിഗ്രേഷൻ നിയമം അനുസരിച്ച് വിമാനത്തിൽ കയറാൻ അധികൃതർ അനുവദിച്ചില്ല.. ഗർഭിണിയാണെന്ന വിവരം അറിയിക്കാത്തതിനാൽ തങ്ങളുടെ വിസ ഇമിഗ്രേഷൻ അധികൃതർ റദ്ദു ചെയ്തുവെന്നും റാണ പറയുന്നു.
You may also like:
advertisement
[NEWS]
[NEWS]
കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS]
എല്ലാം കൊണ്ടും ഇപ്പോൾ ധർമ്മസങ്കടത്തിലായിരിക്കുകയാണ് ഇരുവരും. കൊറോണ വ്യാപനത്തെ തുടർന്ന് വിദേശ പൗരന്മാർക്ക് ഉക്രെയ്നിൽ പ്രവേശന വിലക്കുണ്ട്. അതുകൊണ്ട് തന്നെ റാണയ്ക്ക് അങ്ങോട്ട് പോകാനാകില്ല. മാർച്ച് 17 മുതൽ ഏപ്രില്‍ 3 വരെ വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ ഭാര്യയ്ക്കും അങ്ങോട്ട് പോകാനാകില്ല. ' ഇന്ത്യയിൽ പോകാനാകില്ല.. ഉക്രെയ്നില്‍ പോകാനാകില്ല.. യുഎസിൽ പോകാനാകില്ല.. വിസ കഴിഞ്ഞതിനാൽ യുഎഇയിലും തുടരാനാകില്ല.. ഇനി എന്ത് ചെയ്യണമെന്നറിയില്ലെന്നാണ് റാണ പറയുന്നത്.
advertisement
'മാനുഷികമായ കാരണങ്ങൾ വച്ച് തങ്ങളുടെ കാര്യം പരിഗണിക്കണമെന്നാണ് തെത്യാന പറയുന്നത്. ഒന്നുകിൽ രാജ്യത്ത് തുടരാൻ അനുവദിക്കുക.. അല്ലെങ്കിൽ പോകാന്‍ സാധിക്കുന്ന ഏതെങ്കിലും രാജ്യത്ത് പോകാന്‍ അനുവദിക്കുക..' എന്നാണിവർ പറയുന്നത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 |യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement