advertisement

വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം, മുകൾ നിലയിൽ നിന്ന് വീണ കുട്ടിയുടെ നില ​ഗുരുതരം

Last Updated:

മോഷണശ്രമത്തിനിടെയാണ് അതിക്രമമെന്നാണ് നി​ഗമനം. പുലർച്ചെ രണ്ട് മണിക്കാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News18
News18
എറണാകുളം: പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. പെരുമ്പാവൂരിൽ വെങ്ങോല പൂനൂരിലാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് അതിക്രമമെന്നാണ് നി​ഗമനം. പുലർച്ചെ രണ്ട് മണിക്കാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോ​ഗിച്ച് പരിക്കേൽപ്പിക്കുകയും മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ വീടിന് മുകളിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് വീണു. മുറ്റത്ത് തലയിടിച്ച് വീണ കുട്ടി ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ​ഗുരതരമാണെന്നാണ് വിവരം.
ആക്രമണം നടക്കുന്ന സമയത്ത് വിദ്യാർത്ഥിനി വീടിന് പുറത്തായിരുന്നു. ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റ കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ​ഗവൺമെന്റ് മെഡിക്കൽ‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോധം വന്നാൽ മാത്രമേ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാകു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം, മുകൾ നിലയിൽ നിന്ന് വീണ കുട്ടിയുടെ നില ​ഗുരുതരം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement