160 കി.മീ. വേഗത്തിൽ മറികടന്നത് 12 റെഡ് സിഗ്നലുകൾ ; യുവാവ് പൊലീസ് കസ്റ്റഡിയിൽ
Last Updated:
പിടികൂടിയത് അതി സാഹസികമായി
ദുബായ്: മിന്നൽ വേഗത്തിൽ സാഹസികമായി വാഹനമോടിച്ച 28കാരൻ മറികടന്നത് 12 ചുവപ്പു സിഗ്നലുകൾ. തുടർന്നു പൊലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. ഗൾഫ് രാജ്യക്കാരനായ ഡ്രൈവർ മണിക്കൂറിൽ 160 വേഗത്തിലാണ് തന്റെ പ്രാഡോ പറത്തിയത്. ഇതിനിടെ കുറഞ്ഞത് രണ്ടാളെയെങ്കിലും ഇടിച്ചു തെറിപ്പിക്കാനും ശ്രമിച്ചു. മൂന്നു വാഹനങ്ങളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ നിന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വാഹന പരിശോധനയെ ഭയന്നാണ് അജ്മാനിലെ വ്യവസായ മേഖലയിൽ നിന്ന് യുവാവ് ഷാർജ ഭാഗത്തേയ്ക്ക് കുതിച്ചത്. ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നു. വാഹനം നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അമിത വേഗത്തിൽ ചുവപ്പുസിഗ്നലുകൾ പോലും വകവയ്ക്കാതെ കുതിക്കുകയായിരുന്നു. ഇയാളോടൊപ്പം വാഹനത്തിൽ സ്വന്തം നാട്ടുകാരനായ മറ്റൊരാളുമുണ്ടായിരുന്നു.
തുടർന്ന് മറ്റു 10 പട്രോൾ ടീമുകളെ കൂടി വിന്യസിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് ഡിവൈഡറിലിടിച്ച് വാഹനം നിന്നപ്പോൾ മുന്നിലെത്തിയ പൊലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുപോകാൻ ശ്രമിച്ചെങ്കിലും തങ്ങൾ ടയറിന്റെ കാറ്റഴിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിലങ്ങണിയിച്ചാണ് ഇരുവരെയും പൊലീസ് കൊണ്ടുപോയത്. പട്രോൾ സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് താൻ വാഹനം അമിതവേഗത്തിലോടിച്ചതെന്ന് യുവാവ് സമ്മതിച്ചു. ഇയാളുടെ വിചാരണ ക്രിമിനൽ കോടതിയിൽ അടുത്ത മാസം ആരംഭിക്കും. സാഹസികമായി വാഹനമോടിച്ചതിന് കഴിഞ്ഞ മാസങ്ങളില്‍ ഷാർജയിലെ ഹൈവേകളിൽ നിന്നു 30 പേരെ പിടികൂടിയിരുന്നു.
advertisement
Location :
First Published :
November 19, 2019 9:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
160 കി.മീ. വേഗത്തിൽ മറികടന്നത് 12 റെഡ് സിഗ്നലുകൾ ; യുവാവ് പൊലീസ് കസ്റ്റഡിയിൽ