ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് ഓടിത്തുടങ്ങും

Last Updated:

508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓഗസ്റ്റ് 15-നകം തയ്യാറാകുമെന്നും ഘട്ടം ഘട്ടമായി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  സൂറത്ത്-ബിലിമോറ സ്ട്രെച്ചായിരക്കും ആദ്യം പ്രവർത്തനക്ഷമമാകുന്നത്. തുടർന്ന് സൂറത്ത്-ബിലിമോറ സ്ട്രെച്ചും ശേഷം വാപി-സൂറത്തും പ്രവർത്തനക്ഷമമാകും. ഇതിനു പിന്നാലെ വാപി-അഹമ്മദാബാദ് സെക്ഷനും, തുടർന്ന് താനെ-അഹമ്മദാബാദ് സെക്ഷനും, ഒടുവിൽ മുംബൈ-അഹമ്മദാബാദ് കോറിഡോറും തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
508 കിലോമീറ്റദൈർഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി.മണിക്കൂറിൽ 320 കിലോമീറ്റവേഗതയിട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.  പൂർണ്ണ ഇടനാഴി പ്രവർത്തനക്ഷമമാകുന്നതോടെ 508 കിലോമീറ്റർ ദൂരം ഏകദേശം 2 മണിക്കൂർ 17 മിനിറ്റിനുള്ളിപൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
advertisement
അഹമ്മദാബാദിലെ സബർമതിയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽ പാത ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയാണ്. 2017 ൽ ആരംഭിച്ച പദ്ധതിക്ക് 2023 ഡിസംബറിലാണ് പ്രാരംഭ സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൻ, ഭൂമി ഏറ്റെടുക്കലുമായും മറ്റും ബന്ധപ്പെട്ട കാലതാമസം സമയപരിധി പുനഃപരിശോധിക്കാൻ കാരണമായി.
ഉദ്ഘാടന ഓട്ടം ആദ്യം ആസൂത്രണം ചെയ്തതിനേക്കാകൂടുതൽ ദൂരം സഞ്ചരിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. സൂറത്തിനും വാപിക്കും ഇടയിൽ 100 ​​കിലോമീറ്റായിരിക്കും ബുള്ളറ്റ് ട്രെയിൻ ആദ്യം ഓടിത്തുടങ്ങുക. നേരത്തെ, സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റദൂരത്തിൽ ഉദ്ഘാടന ഓട്ടം നടത്താനായിരുന്നു പദ്ധതി.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് ഓടിത്തുടങ്ങും
Next Article
advertisement
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് ഓടിത്തുടങ്ങും
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് ഓടിത്തുടങ്ങും
  • മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി.

  • 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അതിവേഗ റെയിൽപാതയിൽ ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടും.

  • പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ മുംബൈ-അഹമ്മദാബാദ് ദൂരം 2 മണിക്കൂർ 17 മിനിറ്റിൽ പൂർത്തിയാക്കാനാകും.

View All
advertisement