Expat passes away |പുതിയ വിസയില്‍ രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
- Published by:Sarath Mohanan
- news18-malayalam
Last Updated:
അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ് എക്സിറ്റില്‍ നാട്ടിലേക്ക് പോയത്.
ദമ്മാം: ദമ്മാമില്‍ (Dammam) പ്രവാസി മലയാളി ഹൃദയാഘാതം (heart attack) മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റാണൂര്‍ വട്ടപ്പാറ സ്വദേശി ഫസീല മന്‍സിലില്‍ ഷുഹൈബ് കബീര്‍ (36) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഷുഹൈബ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്.
പുതിയ തൊഴില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ് എക്സിറ്റില്‍ നാട്ടിലേക്ക് പോയത്. പുതിയ വിസയുമായി നാട്ടിലേക്ക് പോയ ഷുഹൈബ് ഫെബ്രുവരി 7നാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്.
ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ, ആദില്‍ എന്നിവര്‍ മക്കളാണ്. ഷാമില നാല് മാസം ഗര്‍ഭിണിയുമാണ്. ദമ്മാം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിലുള്ള മയ്യിത്ത് ഇവിടെത്തന്നെ ഖബറടക്കാനാണ് തീരുമാനം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം കേരള സ്റ്റേറ്റ് പ്രസിഡന്റ് പി.കെ. മന്‍സൂര്‍ എടക്കാട്, സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.
Location :
First Published :
February 10, 2022 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Expat passes away |പുതിയ വിസയില്‍ രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു