യുഎഇ- ഇസ്രായേൽ 'ഭായ് ഭായ്' ; പൗരന്മാർക്ക് ഇനി വിസ വേണ്ട; ആദ്യ യുഎഇ പ്രതിനിധി സംഘം ഇസ്രായേലിൽ

Last Updated:

ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞത്. സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്.

ടെൽ അവീവ്: യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാർക്ക് ഇനി വിസ വേണ്ട. ഇരുരാജ്യങ്ങളും തമ്മിൽ വിസരഹിത യാത്രയ്ക്ക് ധാരണയായ വിവരം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണ് അറിയിച്ചത്. ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു സന്ദർശനം. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രയ്ക്ക് വിസ ഒഴിവാക്കിയെന്ന പ്രഖ്യാപനം എത്തിയത്.
ചൊവ്വാഴ്ചയാണ് യുഎഇ പ്രതിനിധി സംഘം ഇസ്രായേലിലെത്തിയത്. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, വിദേശകാര്യമന്ത്രി ഗാബി അഷ്കെനാസി, ധനമന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവർ ചേര്‍ന്നാണ് യുഎഇ സംഘത്തെ സ്വീകരിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, യുഎഇ ധന മന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായിര്‍, യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി എന്നിവരുടെ പങ്കെടുത്ത കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചത് നെതന്യാഹു തന്നെയായിരുന്നു.
advertisement
ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞത്. സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇ- ഇസ്രായേൽ 'ഭായ് ഭായ്' ; പൗരന്മാർക്ക് ഇനി വിസ വേണ്ട; ആദ്യ യുഎഇ പ്രതിനിധി സംഘം ഇസ്രായേലിൽ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement