Saudi Women's football| അന്താരാഷ്ട്ര ഫുട്ബോളില്‍ സൗദി അറേബ്യന്‍ വനിതകൾക്ക് വിജയത്തുടക്കം; അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ

Last Updated:

ഞായറാഴ്ച സീഷെല്‍സിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യന്‍ വനിതകള്‍ വിജയം നേടിയത്

അന്താരാഷ്ട്ര ഫുട്ബോളിലെ (international football) അരങ്ങേറ്റ മത്സരത്തില്‍ വിജയത്തുടക്കം കുറിച്ച സൗദി  അറേബ്യന്‍ വനിതാ ടീമിനെ (Saudi Women's football team) അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ(pele). ഞായറാഴ്ച സീഷെല്‍സിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യന്‍ വനിതകള്‍ വിജയം നേടിയത്.
മത്സരത്തിന്‍റെ പതിനാലാം മിനിറ്റില്‍ അല്‍ ബന്ദാരി മുബാറക്ക് സൗദി അറേബ്യയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. രണ്ടാം പകുതിയിലെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മറിയം അല്‍ തമീമി സൗദിയുടെ രണ്ടാം ഗോളും നേടി. മാലദ്വീപിലെ നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
read also-Drone Attack in Saudi | സൗദിയിലെ ജിസാനില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; 16 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം
സൗദി അറേബ്യയുടെ കന്നി അന്താരാഷ്ട്ര വിജയത്തില്‍ ടീമിനെ അഭിന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ രംഗത്തെത്തി. "നിങ്ങള്‍ക്ക് മാത്രമല്ല മറിച്ച് ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഇതൊരു ചരിത്ര ദിനമായിരിക്കും. ആദ്യത്തെ അന്താരാഷ്ട്ര ഫിഫ അംഗീകൃത മത്സര ജയം നേടിയ സൗദി ടീമിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
advertisement
2021 ലെ സൗദി വനിതാ ഫുട്ബോള്‍ ലീഗിന്‍റെ സമാപനത്തോടെയാണ് സൗദി വനിതാ ദേശീയ ടീമിന് രൂപം നല്‍കുന്നത്. പ്രാദേശിക മത്സരങ്ങള്‍ ജയിച്ചെത്തിയ 8 ക്ലബുകളാണ് ലീഗില്‍ മത്സരിച്ചത്. ആവേശകരമായ ത്രിരാഷ്ടസൗഹൃദ  ടൂര്‍ണമെന്‍റില്‍ വ്യാഴാഴ്ച ആതിഥേയരായ മാലിദ്വീപിനെ സൗദി നേരിടും.
ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദ
മുംബൈ: ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദ. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് പ്രജ്ഞാനന്ദ സാക്ഷാല്‍ കാള്‍സണെ വീഴ്ത്തിയത്. ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അത്ഭുത ജയം സ്വന്തമാക്കിയത്.
advertisement
39 നീക്കങ്ങള്‍ക്കൊടുവില്‍ പ്രജ്ഞാനന്ദ വിജയം നേടിയത്. തുടര്‍ച്ചയായി മൂന്നുവിജയവുമായി വന്ന കാള്‍സണെയാണ് പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രജ്ഞാനന്ദ.
read also- Saudi Arabia | റെഡ് ഹാർട്ടും റോസും വേണ്ട; സൗദിയിൽ മെസേജ് അയക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ രണ്ട് വർഷം തടവും ഒരുലക്ഷം റിയാൽ പിഴയും
ജയത്തോടെ വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സണെ പരാജയപ്പെടുത്തുന്ന ഇന്ത്യന്‍ താരമായി പ്രജ്ഞാനന്ദ. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണോട് അടിയറവ് പറഞ്ഞ റഷ്യയുടെ ഇയാന്‍ നെപോമ്‌നിയാച്ചിയാണ് 19 പോയന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാമത്.
advertisement
തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രജ്ഞാനന്ദയുടെയും വൈശാലിയുടെ പരിശീലകന്‍.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Women's football| അന്താരാഷ്ട്ര ഫുട്ബോളില്‍ സൗദി അറേബ്യന്‍ വനിതകൾക്ക് വിജയത്തുടക്കം; അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement