ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ

Last Updated:

ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നുമായിരുന്നു ഭീഷണി

രേണു ചൗധരി (ഫോട്ടോ ക്രെഡിറ്റ്: ഇൻസ്റ്റാഗ്രാം)
രേണു ചൗധരി (ഫോട്ടോ ക്രെഡിറ്റ്: ഇൻസ്റ്റാഗ്രാം)
ആഫ്രിക്കൻ ഫുട്ബോപരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി കൗൺസിലഒടുവിൽ ക്ഷമാപണവുമായി രംഗത്ത്.  ഡൽഹി മുനിസിപ്പകോർപ്പറേഷകൗൺസിലറായ പട്പർഗഞ്ചിൽ നിന്നുള്ള  രേണു ചൗധരിയാണ് നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ ക്ഷമാപണം നടത്തിയത്.  തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും തന്റെ ഭാഷ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിരേണു ചൗധരി പറഞ്ഞു.
advertisement
മയൂവിഹാഫേസ് ഒന്നിലെ ഒരു പാർക്കിൽ വെച്ചായിരുന്നു സംഭവം. പാർക്കിൽ കുട്ടികളെ ഫുട്ബോപരിശീലിപ്പിക്കുകയായിരുന്ന ആഫ്രിക്കൻ വംശജനായ കോച്ചിനോടാണ് രേണു ചൗധരി കയർത്തത്. ഇന്ത്യയിൽ താമസിച്ചിട്ടും വിദേശ പൗരൻ ഹിന്ദി പഠിക്കാത്തത് എന്തുകൊണ്ടെന്നും  ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിഅനന്തരഫലങ്ങനേരിടേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. രേണു ചൗധരി ഫുട്ബോപരിശീലകനെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിവൈറലായിരുന്നു. രേണു ചൌധരി തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
advertisement
ഇതിന് പിന്നാലെ നിരവധി കോണുകളിൽ നിന്ന് ബിജെപി കൗൺസിലർക്ക് വിമർശനം നേരിട്ടതോടെയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്.  രേണു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് യഥാർത്ഥ വീഡിയോ നീക്കം ചെയ്യുകയും പിന്നീട് ഡിസംബർ 23ന് ക്ഷമാപണം നടത്തുന്ന രണ്ട് പുതിയ വീഡിയോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
advertisement
പ്രദേശവാസികളിൽ നിന്ന് പരാതികലഭിച്ചതിനെത്തുടർന്ന് ഒരു ജനപ്രതിനിധി എന്ന നിലയിതാപാർക്ക് സന്ദർശിച്ചതാണെന്നും തന്റെ കടമ നിറവേറ്റുക മാത്രമാണ് താചെയ്തതെന്നും രേണു ചൗധരി വീഡിയോയിൽ വിശദീകരിച്ചു. തന്റെ വാക്കുകആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിന് താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.
advertisement
രേണു ചൗധരിയുടെ വീഡിയോ കണ്ടതായും കൗൺസിലർ ഉപയോഗിച്ച ഭാഷ അനുചിതമാണെന്ന് തോന്നിയതായും വിവാദത്തോട് പ്രതികരിച്ച് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
Next Article
advertisement
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
  • ബിജെപി കൗൺസിലർ ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തി

  • വീഡിയോ വൈറലായതോടെ രേണു ചൗധരി ക്ഷമാപണം നടത്തി, വിവാദം ഉയർന്നതിനെ തുടർന്ന് വിശദീകരണം നൽകി

  • ഹിന്ദി പഠിക്കാത്തതിൽ പരിശീലകനെ ഭീഷണിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

View All
advertisement