യു.എ.ഇ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസി WAM സ്ഥാപകൻ ഇബ്രാഹിം അൽ-അബെദ് അന്തരിച്ചു

Last Updated:

അബുദാബിയും ദുബായും ലോകത്തെ പ്രധാന നഗരങ്ങളായി വളർന്നപ്പോഴും പതിറ്റാണ്ടുകളായി വിദേശ മാധ്യമപ്രവർത്തകർക്ക് വാർത്തകൾ നൽകിക്കൊണ്ടിരുന്ന സർക്കാരിന്റെ ഔദ്യോഗിക വക്താവായിരുന്നു അബെദ്.

ദുബായ്: യു.എ.ഇ  സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ WAM സ്ഥാപകനും മാധ്യമ പ്രവർത്തകനുമായ ഇബ്രാഹിം അൽ-അബെദ് ചൊവ്വാഴ്ച അന്തരിച്ചു. 78 വയസായിരുന്നു. അൽ-അബെദ് സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ മീഡിയ കൗൺസിലിന്റെ തലവനായിരുന്നു . അബുദാബിയും ദുബായും ലോകത്തെ പ്രധാന നഗരങ്ങളായി വളർന്നപ്പോഴും പതിറ്റാണ്ടുകളായി വിദേശ മാധ്യമപ്രവർത്തകർക്ക് വാർത്തകൾ നൽകിക്കൊണ്ടിരുന്ന സർക്കാരിന്റെ ഔദ്യോഗിക വക്താവായിരുന്നു അബെദ്.
അഞ്ച് പതിറ്റാണ്ടായി ഇബ്രാഹിം അൽ-അബെദ് അവസാന ദിവസം ജോലി ചെയ്തെന്ന് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
അൽ-അബെദ് ജന്മം കൊണ്ട് പലസ്തീനിയനാണ്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിലായിരുന്നു പഠനം. പലസ്തീൻ വിദ്യാർത്ഥി നേതാവായി പ്രവർത്തിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ മേജർ എന്നിവയിൽ ബിരുദം നേടി. 1975 ലാണ് അദ്ദേഹം യു.എ.ഇയിൽ എത്തിയത്.
അൽ-അബെദ് 1977 ൽ WAM വാർത്താ ഏജൻസി സ്ഥാപിച്ചു. എമിറാത്തി സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വസ്ത മാധ്യമ ഉപദേഷ്ടാവായും  അദ്ദേഹം സേവനമനുഷ്ഠിക്കുകയുംഎമിറാത്തി പൗരനാകുകയും ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യു.എ.ഇ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസി WAM സ്ഥാപകൻ ഇബ്രാഹിം അൽ-അബെദ് അന്തരിച്ചു
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement