ഒറ്റ ട്വീറ്റിനു മറുപടിയായി പത്ത് ജോലി വാഗ്ദാനം; കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടൽ മലയാളി പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചതിങ്ങനെ

Last Updated:

പ്രശ്നത്തിൽ ഇടപെട്ട വി.മുരളീധരൻ രാജേഷിന് അടിയന്തിര സഹായം എത്തിക്കാൻ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും ഇന്ത്യൻ എംബസിക്കും നിർദേശം നൽകി

ദുബായ്: ദുബായിൽ തൊഴിൽരഹിതനായ മലയാളി യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ഒരു ട്വീറ്റാണ്. കഴിഞ്ഞ ആറുമാസമായി ദുബായിൽ കുടുങ്ങി കഷ്ടത അനുഭവിക്കുന്ന പി.ജി.രാജേഷ് എന്ന യുവാവിന്റെ ജീവിതമാണ് ഒറ്റ ട്വീറ്റിലൂടെ മാറി മറിഞ്ഞത്.
ജുമൈറയിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു തൃശ്ശൂർ സ്വദേശി രാജേഷ്. എന്നാൽ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെയാണ് കഷ്ടകാലം ആരംഭിച്ചത്. കുടിശ്ശിക വന്ന ശമ്പളം നല്‍കാൻ തയ്യാറാകാത്ത കമ്പനി അധികൃതർ പാസ്പോർട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു. കയ്യിൽ പണമില്ലാതെ കൂട്ടുകാരുടെ കാരുണ്യത്തിൽ കഴിഞ്ഞു വരികയായിരുന്ന രാജേഷ് തന്റെ അവസ്ഥ വിവരിച്ച് ഒരു ട്വീറ്റിട്ടു.
advertisement
'കഴിഞ്ഞ ആറു മാസമായി ദുബായിൽ ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ്.. നാല് മാസമായി മുറിയിൽ കറണ്ടു പോലുമില്ല.. കയ്യിൽ പാസ്പോർട്ടും ഇല്ല..എനിക്ക് ഇന്ത്യയിലേക്ക് മടങ്ങണം.. ആരെങ്കിലും ദയവു ചെയ്ത് എന്നെ സഹായിക്കണം.. പലരോടും സഹായം അഭ്യർഥിക്കുന്നുണ്ട്..എന്നാൽ ആരുടെയും പ്രതികരണം ഇല്ല' എന്നായിരുന്നു ഫോൺ നമ്പറിനൊപ്പം രാജേഷ് ട്വീറ്റ് ചെയ്തത്. ജൂൺ അഞ്ചിനായിരുന്നു ഇത്.എന്നാൽ ഇതിന് അനുകൂല പ്രതികരണം ഒന്നും ലഭിച്ചില്ല.
advertisement
പിന്നീട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഒരു ട്വിറ്റര്‍ സന്ദേശത്തിനായി മറുപടിയായി തന്റെ ട്വീറ്റ് രാജേഷ് റീട്വീറ്റ് ചെയ്തതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വിദേശത്ത് മരിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്തണമെന്ന് അധികൃതർക്ക് നിർദേശം നൽകിക്കൊണ്ടുള്ള മുരളീധരന്റെ പോസ്റ്റിന്റെ താഴെ രാജേഷ്  ട്വീറ്റ് ചെയ്തു. ഇത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. പ്രശ്നത്തിൽ ഇടപെട്ട അദ്ദേഹം രാജേഷിന് അടിയന്തിര സഹായം നൽകാൻ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും ഇന്ത്യൻ എംബസിക്കും നിർദേശം നൽകി. മോദിയുടെ നേതൃത്വത്തിലുളള കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഏക മന്ത്രി കൂടിയായ മുരളീധരന്റെ ഇടപെടലിന് പിന്നാലെ പത്തോളം ജോലി വാഗ്ദാനങ്ങളാണ് രാജേഷിനെ തേടിയെത്തിയത്.
advertisement
സഹായ വാഗ്ദാനവുമായി ഒരാൾ രാജേഷിന്റെ താമസസ്ഥലത്ത് നേരിട്ടെത്തിയിരുന്നു. ഈ ജോലി സ്വീകരിക്കാൻ ഉള്ള ഒരുക്കത്തിലാണ് രാജേഷ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒറ്റ ട്വീറ്റിനു മറുപടിയായി പത്ത് ജോലി വാഗ്ദാനം; കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടൽ മലയാളി പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചതിങ്ങനെ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement