കുവൈറ്റ് ദേശീയ ദിനം: 912 തടവുകാർക്ക് മാപ്പുനൽകി, 214 പേരെ ഉടൻ മോചിപ്പിക്കും

Last Updated:

912 തടവുകാരെ ജയിൽ മോചിതരാക്കുമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അറിയിച്ചു

രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ ഒരുങ്ങി കുവൈറ്റ്. 912 തടവുകാരെ ജയിൽ മോചിതരാക്കുമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അറിയിച്ചു. ഇതിൽ 214 തടവുകാരെ ഉടൻതന്നെ മോചിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയായിരുന്നു കുവൈറ്റ് 63-ാമത് ദേശീയ ദിനം ആഘോഷിച്ചത്. കൂടാതെ മറ്റ് തടവുകാർക്ക് നൽകിയ ശിക്ഷയിലും പിഴയിലും ഇളവ് നൽകാനും ഇതോടൊപ്പം തീരുമാനിച്ചു.
നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരുടെ ശിക്ഷ പരിമിതപ്പെടുത്താനുള്ള തീരുമാനം. ഇളവ് ലഭിക്കുന്നതിനുള്ള എല്ലാ വ്യവസ്ഥകളും ഇവർ പാലിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പുതിയ വ്യവസ്ഥകളോടെ ഫാമിലി, കൊമേഷ്യൽ, ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിച്ചതായി ഈയടുത്ത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനെതുടർന്ന് വിവിധ റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്മെന്‍റുകളില്‍ വിസക്ക് അപേക്ഷ നൽകാനായി നിരവധി പ്രവാസികളാണ് കൂട്ടത്തോടെ എത്തികൊണ്ടിരിക്കുന്നത്.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിസ നടപടികൾ പുനരാരംഭിക്കാനുള്ള തീരുമാനം എടുത്തത്. എന്നാൽ ഇപ്പോൾ വിസ ലഭ്യമാക്കുന്നതിന് കർശനമായ നിയമങ്ങളും നിബന്ധനകളും ആളുകൾ പാലിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദമായി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിൽ വിസിറ്റിംഗ് വിസ കാലാവധി കൃത്യമായി പാലിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.കൂടാതെ മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകന് 400 കുവൈറ്റ് ദിനാറിൽ കുറയാതെയുള്ള ശമ്പളം ഉണ്ടാകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റ് ദേശീയ ദിനം: 912 തടവുകാർക്ക് മാപ്പുനൽകി, 214 പേരെ ഉടൻ മോചിപ്പിക്കും
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement