പ്രായപൂർത്തിയാകാത്ത മകന്റെ ഫോൺ തല്ലിപ്പൊട്ടിച്ചു; പിതാവിനെതിരെ കേസ്

ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള മകന്റെ സുഹൃത്തുക്കളെ ഫേസ്‍ബുക്കില്‍ കണ്ടതോടെയാണ് അച്ഛന്റെ നിയന്ത്രണം വിട്ടത്.

news18
Updated: July 26, 2019, 10:14 AM IST
പ്രായപൂർത്തിയാകാത്ത മകന്റെ ഫോൺ തല്ലിപ്പൊട്ടിച്ചു; പിതാവിനെതിരെ കേസ്
Mobile-phone
  • News18
  • Last Updated: July 26, 2019, 10:14 AM IST
  • Share this:
ഫുജൈറ: പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ തുടങ്ങിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍പ്രതിയായ വ്യക്തി തന്റെ ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ കാരണം നേരത്തെ വിവാഹമോചനം നേടിയിരുന്നു. കേസ് നടപടികള്‍ക്കൊടുവില്‍ കുട്ടികളുടെ സംരക്ഷണാവകാശം കോടതി ഭാര്യയ്ക്കാണ് അനുവദിച്ചുകൊടുത്തത്. എന്നാല്‍ ഭര്‍ത്താവിന് നിശ്ചിത ദിവസങ്ങളില്‍ കുട്ടികളെ സന്ദര്‍ശിക്കാനും ശരീഅഃ കോടതി അനുമതി നല്‍കിയിരുന്നു.

also read: എംഎ പരീക്ഷയ്ക്ക് ദയനീയ തോല്‍വി; പിഎസ്‌സി പരീക്ഷയിലെ ഒന്നാമൻ

കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടയില്‍ അച്ഛന്‍, പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള മകന്റെ സുഹൃത്തുക്കളെ ഫേസ്‍ബുക്കില്‍ കണ്ടതോടെയാണ് അച്ഛന്റെ നിയന്ത്രണം വിട്ടത്. കുപിതനായ ഇയാള്‍ മകനെ ശകാരിക്കുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

എന്നാല്‍ സംഭവമറിഞ്ഞ അമ്മ, അച്ഛനെതിരെ ഫുജൈറ പൊലീസില്‍ പരാതി നല്‍കി. മകനെ ശകാരിച്ചതിനും ഫോണ്‍ പൊട്ടിച്ചതിനുമെതിരെയായിരുന്നു കേസ്. നടപടികള്‍ പൂര്‍ത്തിയാക്കി ഫുജൈറ പ്രോസിക്യൂഷന്‍, കേസ് കോടതിക്ക് കൈമാറുകയായിരുന്നു.

അതേസമയം കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയത് അച്ഛനാണെന്നാണ് ഇയാളുടെ അഭിഭാഷകൻ വാദിച്ചത്. അത് തെറ്റായി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ഗുണദോഷിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസ് വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.
First published: July 26, 2019, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading