പൊതുസ്ഥലത്ത് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം; കടന്നുപിടിച്ച് ഒപ്പം കൊണ്ടു പോകാൻ ആവശ്യപ്പെട്ട് യുവാവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
അപമര്യാദയായി പെരുമാറി... അനാവശ്യമായി സ്പർശിച്ച ശേഷം പണം വാഗ്ദാനം ചെയ്തു.. 2000 ദിർഹം നൽകാമെന്നും തന്നെ ഒപ്പം കൊണ്ടു പോകണമെന്നുമാണ് ആവശ്യപ്പെട്ടത്
ദുബായ്: യുഎഇയിൽ പൊതുസ്ഥലത്ത് സ്വദേശി വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെതിരായ വിചാരണ ആരംഭിച്ചു. ടൂറിസ്റ്റായ ഇരുപത്തിയേഴുകാരനെതിരായ വിചാരണയാണ് ദുബായിൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 49കാരിയായ അറബ് വനിതയാണ് യുവാവിനെതിരെ പരാതി നല്‍കിയത്.
ഒരു ഹോട്ടലിൽ ഷെഫായ സ്ത്രീക്ക് സ്വന്തം താമസസ്ഥലത്തിന് മുമ്പിൽ വച്ചാണ് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. സംഭവം നടന്ന ദിവസം അർദ്ധരാത്രിയിൽ സ്വന്തം മകനെ കാത്ത് താമസിക്കുന്ന കെട്ടിടത്തിന്‍റെ കവാടത്തിൽ നിൽക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. മകനുമായി എയർപോർട്ടിൽ പോകുന്നതിനായി നിൽക്കുന്നതിനിടെയാണ് പ്രതിയായ യുവാവ് ഇവര്‍ക്കരികിലെത്തുന്നത്. 'സമീപത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാൾ ഇറങ്ങി വന്നത്.. സമീപത്തെത്തി അയാൾ അപമര്യാദയായി പെരുമാറി... അനാവശ്യമായി സ്പർശിച്ച ശേഷം പണം വാഗ്ദാനം ചെയ്തു.. 2000 ദിർഹം നൽകാമെന്നും തന്നെ ഒപ്പം കൊണ്ടു പോകണമെന്നുമാണ് ആവശ്യപ്പെട്ടത്'.. സ്ത്രീ പരാതിയില്‍ ആരോപിക്കുന്നു.
advertisement
TRENDING:അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു; സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം[NEWS]Viral Video| ശക്തമായ പ്രളയത്തിൽ ഒഴുക്കില്‍പ്പെട്ട് കാർ; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ[NEWS]അനീഷ് പി. രാജൻ മാത്രമല്ല കിഫ്ബിയില്‍ ഓഡിറ്റിംഗ് നിര്‍ദ്ദേശിച്ച എജിയെ മാറ്റിയത് ഇറ്റാനഗറിലേക്ക്; ഒടുവില്‍ നിയമനം ഡല്‍ഹിയില്‍[NEWS]അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല..മറിച്ച് മോശം പെരുമാറ്റം തുടരുകയും ചെയ്തു. തന്‍റെ മകന്‍ അവിടെയെത്തിയാൽ അടിപിടിയുണ്ടാകുമെന്ന ഭയത്തിലായിരുന്നു താനെന്നും സ്ത്രീ പറയുന്നു. 'എത്ര തവണ പറഞ്ഞിട്ടും അയാൾ പിന്മാറാൻ തയ്യാറായില്ല.. ഒപ്പം കൂട്ടണമെന്ന് വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു.. എന്‍റെ താടിയിൽ കൈചേർത്ത് വച്ചുകൊണ്ടായിരുന്നു സംസാരം... എന്‍റെ രാജ്യത്ത് ആളുകൾക്ക് അഞ്ഞൂറ് ദിർഹത്തിൽ കൂടുതൽ വിലയില്ല എന്നായിരുന്നു അയാൾ പറഞ്ഞത്.. ഞാൻ മകന് വേണ്ടി കാത്തു നിൽക്കുകയാണെന്നും ആ അർദ്ധരാത്രി അവിടെ നിൽക്കാനുള്ള കാരണം അതാണെന്നും പറഞ്ഞു.. എന്നിട്ടും അയാൾ പിന്മാറാൻ തയ്യാറായില്ല... തോളിൽ ചേർത്തു പിടിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ വീണ്ടും ആവശ്യപ്പെട്ടു.. ഒടുവിൽ ഞാൻ പൊലീസിനെ വിളിക്കും എന്നുറപ്പായപ്പോൾ പതിയെ സ്ഥലത്തു നിന്നും പോയി' സ്ത്രീ പരാതിയിൽ പറയുന്നു.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സ്ഥലത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ തിരിച്ചറിയൽ പരേഡിൽ മൂന്ന് തവണയും സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.
കേസിൽ ആഗസ്റ്റ് 19ന് വീണ്ടും വിചാരണ നടക്കും.
Location :
First Published :
August 02, 2020 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പൊതുസ്ഥലത്ത് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം; കടന്നുപിടിച്ച് ഒപ്പം കൊണ്ടു പോകാൻ ആവശ്യപ്പെട്ട് യുവാവ്