സൗദി അറേബ്യ ദേശീയ, മത ചിഹ്നങ്ങളുടെ വാണിജ്യ ഉപയോഗം നിരോധിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
ചിഹ്നങ്ങളുടെയും ലോഗോകളുടെയും ദുരുപയോഗം തടയുകയാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്
റിയാദ്: രാജ്യങ്ങളുടെ ദേശീയ, മത ചിഹ്നങ്ങളും ലോഗോകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് സൗദി അറേബ്യ നിരോധനമേര്‍പ്പെടുത്തി. ചിഹ്നങ്ങളുടെയും ലോഗോകളുടെയും ദുരുപയോഗം തടയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി വാണിജ്യമന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചിഹ്നങ്ങളുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരുമെന്ന് അറബിക് ദിനപത്രമായ ഒകാസ് റിപ്പോര്‍ട്ടു ചെയ്തു. പുതിയ നിയന്ത്രങ്ങണങ്ങള്‍ പാലിക്കാനും അതിനുസരിച്ച് നയങ്ങളില്‍ ഭേദഗതി വരുത്താനും ബിസിനസ് സ്ഥാപനങ്ങളെ ഇത് അനുവദിക്കുന്നു.
പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, പത്രക്കുറിപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ ഇടപാടുകളില്‍ രാജ്യത്തിന്റെ പതാക, ചിഹ്നം, ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് നേരത്തെ സൗദിയുടെ വാണിജ്യമന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Summary :The Kingdom of Saudi Arabia (KSA) has imposed a ban on the commercial use of symbols and logos of countries, as well as religious and sectarian symbols.
Location :
New Delhi,Delhi
First Published :
November 18, 2024 10:29 AM IST