ദുബായിലെ പുതുവത്സര രാവില്‍ ഷെയ്ഖ് സായീദ് റോഡും മറ്റ് പ്രധാന പാതകളും അടച്ചിടും; സമയക്രമം അറിയാം
- Published by:meera_57
- news18-malayalam
Last Updated:
എല്ലായിടത്തും റോഡുകള്‍ ഡിസംബര്‍ 31ന് വൈകീട്ട് നാല് മണിക്ക് അടച്ചു തുടങ്ങും
പുതുവത്സര രാവില്‍ ഷെയ്ഖ് സയീദ് റോഡും മറ്റ് പ്രധാന പാതകളും അടച്ചിടുമെന്ന് ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) ചൊവ്വാഴ്ച അറിയിച്ചു. ഡിസംബര്‍ 31ന് വൈകീട്ട് നാല് മുതലാണ് റോഡുകൾഅടച്ച് തുടങ്ങുക. ദുബായിലേക്കും പുതുവത്സരാഘോഷം നടക്കുന്ന മറ്റ് പ്രധാന ഇടങ്ങളിലേക്കും പോകുന്ന താമസക്കാരും സഞ്ചാരികളും തങ്ങളുടെ യാത്രകള്‍ നേരത്തെ ആരംഭിക്കണമെന്നും യാത്രക്കായി പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്നും ആര്‍ടിഎ ട്രാഫിക് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബാന പറഞ്ഞു. ഈ സ്ഥലങ്ങളിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമില്ലാത്തവര്‍ അവിടെ നിന്ന് നേരത്തെ പോകണമെന്നും ഇവിടേക്ക് എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വൈകുന്നേരം നാല് മണിക്ക് മുമ്പായി എത്തിച്ചേരണമെന്നും അദ്ദേഹം അദ്ദേഹം അറിയിച്ചു.
എല്ലായിടത്തും റോഡുകള്‍ ഡിസംബര്‍ 31ന് വൈകീട്ട് നാല് മണിക്ക് അടച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുവത്സരരാവില്‍ അടച്ചിടുന്ന റോഡുകളും സമയവും
- ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്: വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും
- ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് ലോവര്‍ ഡെക്ക്: വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും
- അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ്: 4 മണി മുതല്‍ അടച്ചിടും
- ബുര്‍ജ് ഖലീഫ സ്ട്രീറ്റ്: വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും
- അല്‍ അസയേല്‍ റോഡ് (ഔദ് മേത്ത റോഡ് മുതല്‍ ബുര്‍ജ് ഖലീഫ വരെ): വൈകുന്നേരം 4 മണി മുതല്‍ അടച്ചിടും
- അല്‍ സുകുക്ക് സ്ട്രീറ്റ്: രാത്രി 8 മണി മുതല്‍ അടച്ചിടും
- ഫിനാന്‍ഷ്യല്‍ റോഡിന്റെ മുകള്‍ ഭാഗം: രാത്രി 8 മണി മുതല്‍ അടച്ചിടും
- ഷെയ്ഖ് സയീദ് റോഡ്: രാത്രി 11 മണി മുതല്‍ അടച്ചു തുടങ്ങും
advertisement
വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ആഘോഷപരിപാടികൾ കാണുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ പുതുവത്സരാഘോഷങ്ങള്‍ കാണുന്നതിന് വലിയ സ്‌ക്രീനുകളും ഭക്ഷണം നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പാടാക്കും. ഇതിലൂടെ തൊഴിലാളികള്‍ക്ക് വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ സുരക്ഷിതമായും സൗകര്യപ്രദമായും വീക്ഷിക്കാന്‍ അവസരമൊരുക്കും. കുടുംബവുമായി എത്തുന്നവര്‍ക്ക് ആഘോഷപരിപാടികള്‍ കാണുന്നതിന് പ്രത്യേക ഇടങ്ങള്‍ ഒരുക്കി നല്‍കുന്നതായിരിക്കും.
അധിക പാര്‍ക്കിംഗ് സൗകര്യങ്ങള്‍
പുതുവത്സര രാവിലെ വെടിക്കെട്ട് ആഘോഷം കാണാന്‍ വരുന്ന ആളുകള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ദുബായ് മാള്‍, സബീല്‍, എമ്മാര്‍ ബൊളിവാര്‍ഡ് എന്നിവടങ്ങളില്‍ അധികമായി ഏകദേശം 20,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ആര്‍ടിഎ ക്രമീകരിച്ചിട്ടുണ്ട്.
advertisement
പൊതുഗതാഗതത്തിന് പകരം സ്വന്തം വാഹനമോടിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അല്‍ വാസല്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പാര്‍ക്കിംഗ് ലോട്ടുകളിലും പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇവിടെ സൗജന്യ ഷട്ടിൽ ബസ് സര്‍വീസും ലഭ്യമാകും. കൂടാതെ പാര്‍ക്കിംഗ് ലഭ്യമായ സെന്റര്‍പോയിന്റ്, എത്തിസലാത്ത് ഇ, ജബല്‍ അലി സ്‌റ്റേഷനുകള്‍ ഉപയോഗിക്കാനും ആര്‍ടിഎ നിര്‍ദേശിക്കുന്നു. ദുബായ് വാട്ടര്‍ കനാല്‍ ഫുട്ബ്രിഡ്ജും എലിവേറ്ററുകളും വൈകീട്ട് നാലോടെ അയ്ക്കും.
ബുര്‍ജ് പാര്‍ക്ക്, ഗ്ലോബല്‍ വില്ലേജ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, അല്‍ സീഫ്, ബ്ലൂവാട്ടേഴ്‌സ്, ജെബിആറിലെ ബീച്ച്, ഹത്ത എന്നിവടങ്ങളിലാണ് പ്രധാനമായും പുതുവത്സരാഘോഷങ്ങള്‍ നടക്കുക.
Location :
Thiruvananthapuram,Kerala
First Published :
December 26, 2024 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായിലെ പുതുവത്സര രാവില്‍ ഷെയ്ഖ് സായീദ് റോഡും മറ്റ് പ്രധാന പാതകളും അടച്ചിടും; സമയക്രമം അറിയാം