ലോകത്തിൽ ഏറ്റവുമധികം കഠിനാധ്വാനികളായ മനുഷ്യരുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം യുഎഇക്ക്

Last Updated:

യുഎഇയിലെ പൗരന്മാർ ആഴ്ചയിൽ ശരാശരി 50.9 മണിക്കൂർ വരെ ജോലി ചെയ്യുന്നുവെന്നും, 97 ശതമാനം പേരും സ്വകാര്യ വിനോദ പരിപാടികൾക്കായി എല്ലാ മാസവും പുറത്ത് പോകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

ലോകത്തെ ഏറ്റവുമധികം കഠിനാധ്വാനികളായ പൗരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി യുഎഇ. കമ്മ്യൂണിക്കേഷൻ ഏജൻസിയായ ഡ്യൂക്ക് മിർ (duke+mir) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരമാണ് യുഎഇയുടെ ഈ സുവർണ്ണ നേട്ടം. ഭൂട്ടാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
യുഎഇയിലെ പൗരന്മാർ ആഴ്ചയിൽ ശരാശരി 50.9 മണിക്കൂർ വരെ ജോലി ചെയ്യുന്നുവെന്നും, 97 ശതമാനം പേരും സ്വകാര്യ വിനോദ പരിപാടികൾക്കായി എല്ലാ മാസവും പുറത്ത് പോകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 1000 ലധികം ആളുകളിൽ നടത്തിയ പഠനത്തിൽ യുഎഇയിലെ പത്തിൽ ഏഴ് പേരും ആഴ്ചയിൽ ഒരു തവണയെങ്കിലും പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നതായും കണ്ടെത്തി.
യുഎഇ പൗരന്മാരിൽ 81 ശതമാനം പേരും പല വിനോദ പരിപാടികൾക്കും സബ്സ്ക്രിപ്‌ഷനുകൾ ചെയ്തിട്ടുള്ളതായും അതിൽ മൂന്നിലൊന്ന് പേരും അവ റദ്ദാക്കാൻ ആഗ്രഹിക്കുന്നതായും പഠന റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 18 നും 24 നും ഇടയിൽ പ്രായമുള്ള നാലിൽ മൂന്ന് പേരും കായിക വിനോദങ്ങളിൽ സജീവമായി ഏർപ്പെടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇ പൗരന്മാരുടെ കഠിനാധ്വാനം വെളിപ്പെടുത്തുന്നതാണ് പഠന റിപ്പോർട്ടെന്ന് ഡ്യൂക്ക് മിർ പങ്കാളിയായ മിർ മുർതാസ ഖുർഷിദ് പറഞ്ഞു.
advertisement
റിപ്പോർട്ട് അനുസരിച്ച് യുഎഇയിൽ വീടുകളിലിരുന്ന് ടെലിവിഷൻ പരിപാടികൾ കാണുന്നവരുടെ എണ്ണം 83 ശതമാനമാണ്. കായിക പരിപാടികൾ കാണുന്നവരും, പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരും 68 ശതമാനം വീതവും കായിക പരിപാടികളിൽ നേരിട്ട് ഏർപ്പെടുന്നവർ 66 ശതമാനവുമാണ്.
പുസ്തക വായനക്കായി സമയം കണ്ടെത്തുന്നവരുടെ എണ്ണം 64 ശതമാനവും വീഡിയോ ഗെയിമുകൾക്കായി സമയം കണ്ടെത്തുന്നവർ 53 ശതമാനവും തത്സമയ കായിക - വ്യക്തിഗത പരിപാടികൾ കാണുന്നവർ 37 ശതമാനവുമാണ്. സിനിമകൾ കാണാൻ പുറത്ത് പോകുന്നവരുടെ എണ്ണം 24 ശതമാനവും തത്സമയ പരിപാടികൾ നേരിൽ കാണാൻ പോകുന്നവരുടെ എണ്ണം 23 ശതമാനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ലോകത്തിൽ ഏറ്റവുമധികം കഠിനാധ്വാനികളായ മനുഷ്യരുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം യുഎഇക്ക്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement