ഹിന്ദ് ബിന്ദ് ഫൈസൽ; പൊന്നോമനയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ ലത്തീഫ

Last Updated:

ഇൻസ്റ്റാഗ്രാമിൽ, ഭർത്താവ് ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമിക്കൊപ്പമുള്ള മകളുടെ ചിത്രമാണ് ഷെയ്ഖ ലത്തീഫ പുറത്തുവിട്ടത്

sheikha_latheefa
sheikha_latheefa
ദുബായ്: പൊന്നോമനയുടെ ചിത്രവും പേരും ആദ്യമായി പരസ്യപ്പെടുത്തി ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ ലത്തീഫ. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തന്റെ മകളുടെ ആദ്യ ചിത്രം പുറത്തുവിട്ടത്. മകൾക്ക് ഹിന്ദ് ബിന്ദ് ഫൈസൽ എന്നാണ് പേരിട്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ മാസം ജനിച്ച മകൾക്ക് ഹിന്ദ് ബിൻത് ഫൈസൽ എന്നാണ് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ, ഭർത്താവ് ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമിക്കൊപ്പമുള്ള മകളുടെ ചിത്രം അവർ പങ്കിട്ടു.
ചിത്രത്തിൽ, കുഞ്ഞിനെ പിതാവ് എടുത്തിരിക്കുന്നത് കാണാം. ഇളം പാസ്റ്റൽ പിങ്ക് പുതപ്പിൽ പൊതിഞ്ഞ നിലയിലുള്ള കുഞ്ഞിന്‍റെ ചിത്രമാണ് പുറത്തുവിട്ടത്. കുഞ്ഞിന്‍റെ പേര് ലോകത്തോട് വെളിപ്പെടുത്തിയതും വളരെ സ്റ്റൈലിഷായാണ്. മനോഹരമായ പിങ്ക് റോസാ പൂക്കളാൽ അലങ്കരിച്ചതിന്‍റെ നടുക്കായി സ്വർണചട്ടക്കൂടിൽ അറബിയിൽ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു. ഈ ചിത്രങ്ങൾ ഷെയ്ഖ ലത്തീഫ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് പങ്കുവെച്ചത്.
advertisement
ഷെയ്ഖ ലത്തീഫ തന്റെ മകൾ “ആത്മാവിന്റെ ഒരു ഭാഗവും ഹൃദയത്തിന്റെ ഒരു ഭാഗവും” എന്നാണ് അടികുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ഷെയ്ഖ ലത്തീഫ, ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമിയെ 2016-ൽ വിവാഹം കഴിച്ചു. ദമ്പതികളുടെ ആദ്യത്തെ കുട്ടി 2018 ജൂലൈയിൽ ജനിച്ചു. അവരുടെ രണ്ടാമത്തെ കുട്ടി 2020 ഒക്ടോബറിൽ ജനിച്ചു.
ഷെയ്ഖ ലത്തീഫയുടെ സഹോദരനും, ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വർഷം ഫെബ്രുവരിയിൽ തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം പ്രഖ്യാപിച്ചിരുന്നു. “മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം,” എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഹിന്ദ് ബിന്ദ് ഫൈസൽ; പൊന്നോമനയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ ലത്തീഫ
Next Article
advertisement
'വാക്ക് പാലിക്കണം, വാക്കാണ് ലോകശക്തി'; കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഡി കെ ശിവകുമാര്‍
'വാക്ക് പാലിക്കണം, വാക്കാണ് ലോകശക്തി'; കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഡി കെ ശിവകുമാര്‍
  • ഡി കെ ശിവകുമാർ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ ശിവകുമാർ പ്രതികരിച്ചു.

  • സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രിയാകുമെന്ന കരാർ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.

View All
advertisement