ദുബായ്: മകനെ കാണാനായി ദുബായിലെത്തിയ മാതാവ് മരിച്ചു. കാസർഗോഡ് മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ എടമ്ബളം സുലൈഖ (71) ആണ് മരിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന മകൻ ഹമീദിനെ കാണാൻ മൂന്നാഴ്ച മുമ്പ് സന്ദർശക വിസയിലാണ് സുലൈഖ നാട്ടിൽ നിന്ന് എത്തിയത്. പരേതനായ പി എച്ച് ഇസ്മായിലിന്റെ ഭാര്യയാണ് സുലൈഖ.
ആസിഫ്, ഇസ്‌മായില്‍ (യുഎസ്‌എ), റഫീഖ് ബെംഗളുരു, ജസീല (സൌദി അറേബ്യ) എന്നിവരാണ് സുലൈഖയുടെ മറ്റ് മക്കൾ. അബ്ദുര്‍ റഹിം കുമ്ബള, ഫമീന മാങ്ങാട്, ആഇശ ആദൂര്‍, സഫിയ പുണ്ടൂര്‍, സഹല ചൂരി എന്നിവർ മരുമക്കളാണ്. എടമ്പളം മുഹമ്മദ് കുഞ്ഞി, അബ്ദുള്ള, ബീഫാത്തിമ, ഉമ്പിച്ചി, അയിഷ എന്നിവർ സുലൈഖയുടെ സഹോദരങ്ങളാണ്.
പുതിയ വിസയില്‍ രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാമില്‍ (Dammam) പ്രവാസി മലയാളി ഹൃദയാഘാതം (heart attack) മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ റാണൂര്‍ വട്ടപ്പാറ സ്വദേശി ഫസീല മന്‍സിലില്‍ ഷുഹൈബ് കബീര്‍ (36) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഷുഹൈബ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്.
പുതിയ തൊഴില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. അല്‍ കോബാറിലെ സ്വകാര്യ കമ്പനിയില്‍ ഏറെ കാലം ജോലി ചെയ്തിരുന്ന ഷുഹൈബ് നാലു മാസം മുമ്പാണ് എക്സിറ്റില്‍ നാട്ടിലേക്ക് പോയത്. പുതിയ വിസയുമായി നാട്ടിലേക്ക് പോയ ഷുഹൈബ് ഫെബ്രുവരി 7നാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനാണ്.
ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ, ആദില്‍ എന്നിവര്‍ മക്കളാണ്. ഷാമില നാല് മാസം ഗര്‍ഭിണിയുമാണ്. ദമ്മാം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിലുള്ള മയ്യിത്ത് ഇവിടെത്തന്നെ ഖബറടക്കാനാണ് തീരുമാനം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം കേരള സ്റ്റേറ്റ് പ്രസിഡന്റ് പി.കെ. മന്‍സൂര്‍ എടക്കാട്, സലിം കണ്ണൂര്‍, അലി മാങ്ങാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.
നാട്ടിലേക്ക് പോകാനെത്തിയ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം (Dammam) വിമാനത്താവളത്തില്‍ തൃശൂര്‍ മുക്കാട്ടുകര, നെട്ടിശ്ശേരി നെല്ലിപ്പറമ്ബില്‍ ഗിരീഷ് (57) ആണ് മരിച്ചത്.
Also Read-
Gulf News | ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളി യുവാവ് സൗദിയിൽ താമസസ്ഥലത്ത് മരിച്ചു
25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയില്‍ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അവധിക്കായി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
രാത്രി കൊച്ചിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തില്‍ ബോര്‍ഡിംഗ് പൂര്‍ത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. എയര്‍പോര്‍ട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി.പി.ആര്‍ നല്‍കിയതിന് ശേഷം ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.