ഘോഷയാത്രയ്ക്കിടെ സ്ഫോടനം; 15 പേർ മരിച്ചതായി സംശയം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളിലേക്ക് തീപടർന്നാണ് അപകടമുണ്ടായത്.
ചണ്ഡിഗഢ്: പഞ്ചാബിലെ തൻ താരൺ ജില്ലയിൽ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ നിരവധി യുവാക്കൾ മരിച്ചു. പതിനഞ്ചോളം പേർ മരിച്ചിരിക്കാമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ്എസ്‌എസ്‌പി ധ്രുവ് ദാഹിയ പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 18-19 വയസ് പ്രായമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.
പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നും ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കെ പോയ ഘോഷയാത്രയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്. പടക്കം സംഭരിച്ചിരുന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ വാഹനത്തിൽ ഏഴോളം യുവാക്കളുണ്ടായിരുന്നതായും പൊലാസ് പറയുന്നു.
പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് എസ്എസ്പി ധ്രുവ് ധാഹിയ പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2020 7:31 PM IST


