തമിഴ്നാട് തേനിയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു;ഒരാളുടെ നില ഗുരുതരം
- Published by:Sneha Reghu
- news18-malayalam
Last Updated:
മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം
ചെന്നൈ: തേനി പെരിയകുളത്ത് ബസും കാറും കൂട്ടയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 15-ൽ അധികം പേരെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയകുളത്ത് നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന കാറും യേർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ബസും കൂട്ടയിടിച്ചയാിരുന്നു അപകടം.
കേരള രജിസ്‌ട്രേഷൻ നമ്പറുള്ള കാറിൽ യാത്ര ചെയ്‌ത 5 പേരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തിന് ശേഷം രണ്ടു വാഹനങ്ങളും മറിഞ്ഞു.
ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. KL 39 C 2552 എന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി കാറിലെ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Theni,Tamil Nadu
First Published :
December 28, 2024 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട് തേനിയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു;ഒരാളുടെ നില ഗുരുതരം