ലഡുവില്‍ മൃഗക്കൊഴുപ്പ്: തിരുപ്പതി ക്ഷേത്രത്തില്‍ 4 മണിക്കൂര്‍ നീണ്ട 'ശുദ്ധീകരണ ഹോമം'

Last Updated:

വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് നടന്ന പാപങ്ങള്‍ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കാനാണ് ഈ ചടങ്ങ് നടത്തിയതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

തിരുപ്പതി: തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ശുദ്ധീകരണ ഹോമം നടത്തി ക്ഷേത്ര ട്രസ്റ്റ്. 4 മണിക്കൂര്‍ നീണ്ടുനിന്ന ശാന്തി ഹോമം പഞ്ചഗവ്യ പ്രോക്ഷണ എന്ന അറിയപ്പെടുന്ന ശുദ്ധീകരണ ചടങ്ങാണ് നടത്തിയത്. വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് നടന്ന പാപങ്ങള്‍ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കാനാണ് ഈ ചടങ്ങ് നടത്തിയതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് ശുദ്ധീകരണ ചടങ്ങ് ആരംഭിച്ചത്. രാവിലെ 10 മണിവരെ ചടങ്ങ് നീണ്ടുനിന്നുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തിരുപ്പതി ക്ഷേത്ര പ്രസാദമായ ലഡു നിര്‍മിക്കുന്നതിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രം ശുദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ശുദ്ധീകരണ ഹോമത്തിലൂടെ വെങ്കിടേശ്വര സ്വാമിയെ പ്രീതിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
ലഡു പ്രസാദത്തിന്റെ പവിത്രത വീണ്ടെടുക്കാനും വെങ്കിടേശ്വര ഭക്തന്‍മാരുടെ ക്ഷേമം ഉറപ്പാക്കാനും ഈ ആചാരങ്ങള്‍ സഹായിക്കുമെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെ ശ്യാമള റാവു പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ലഡുവില്‍ മൃഗക്കൊഴുപ്പ്: തിരുപ്പതി ക്ഷേത്രത്തില്‍ 4 മണിക്കൂര്‍ നീണ്ട 'ശുദ്ധീകരണ ഹോമം'
Next Article
advertisement
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
  • കാസർഗോഡ് കടമ്പാറയിൽ യുവ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

  • കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് അജിത്തിനെയും ശ്വേതയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

  • മൂന്നു വയസ്സുള്ള മകനെ ബന്ധുവീട്ടിൽ നിർത്തിയശേഷം ഇരുവരും വീട്ടിലെത്തി വിഷം കഴിച്ചു.

View All
advertisement