Smugglers | വിവാഹ പാർട്ടിയെന്ന വ്യാജേന ബസിൽ കയറി; നാൽപ്പതംഗ സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു; കള്ളക്കടത്തുകാരെന്ന് സംശയം

Last Updated:

ബസ് സ്റ്റാൻഡിലെ ടിഎൻഎസ്ആർടിസി കൺട്രോളറെ അറിയിക്കാതെയാണ് ബസ് ജീവനക്കാർ തിരുപ്പതി വിട്ടതെന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുപ്പതി: തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (TSRTC) ബസിൽ (Bus) വിവാഹ പാർട്ടിയാണെന്ന വ്യാജേന കയറിയ യാത്രക്കാ‍ർ പകലവാരിപ്പള്ളിക്ക് സമീപം പോലീസ് (Police) ചെക്ക്‌പോസ്റ്റ് കണ്ടതിനെ തുട‍ർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. പുതിയ തെലുങ്ക് ചിത്രമായ പുഷ്പ - ദി റൈസിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വിചിത്രമായ കാഴ്ച്ചയായിരുന്നു അത്. സംഭവം കണ്ട് പേടിച്ചരണ്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് 'യാത്രക്കാർ' ബസിൽ കയറിയതെന്ന് ബസ് ജീവനക്കാ‍ർ പറഞ്ഞു.
ശേഷാചലം വനമേഖലയിലെ രക്തചന്ദന കടത്തുകാരുടെയും മരംവെട്ടുകാരുടെയും സംഘമാകാം ഇവരെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. സാധാരണഗതിയിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള മരം വെട്ടുകാരാണ് ഇവിടെ അനധികൃത മരംമുറിയ്ക്കലിന് എത്താറുള്ളത്. ഇന്ന് രക്ഷപ്പെട്ട സംഘം ഭകരപ്പേട്ടിലും പരിസര വനപ്രദേശങ്ങളിലും തങ്ങിയിരിക്കാനാണ് സാധ്യതയെന്നും ചന്ദ്രഗിരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസുലു പറഞ്ഞു.
20 പേരടങ്ങുന്ന സംഘം ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് ബസ് ജീവനക്കാരെ സമീപിച്ചത്. വാഹനത്തിൽ ആവശ്യത്തിന് യാത്രക്കാരുള്ളതിനാൽ നേരത്തെ പുറപ്പെടാനും ഇവ‍‍ർ ആവശ്യപ്പെട്ടുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബസ് തിരുപ്പതി ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് പുറപ്പെട്ടു. ബസ് സ്റ്റാൻഡിലെ ടിഎൻഎസ്ആർടിസി കൺട്രോളറെ അറിയിക്കാതെയാണ് ബസ് ജീവനക്കാർ തിരുപ്പതി വിട്ടതെന്നാണ് റിപ്പോർട്ട്. ബസ് സ്റ്റാൻഡ് വിട്ടപ്പോഴേയ്ക്കും അടുത്ത 20 പേർ കൂടി ബസിൽ കയറി.
advertisement
Also read- Hijab Row | കർണാടകയിലെ ഹിജാബ് വിവാദം; ചര്‍ച്ചയായി കേരള ഹൈക്കോടതിയുടെ 2018ലെ ഉത്തരവ്
ബസ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഓടിപ്പോയ യാത്രക്കാരുമായി ഇവ‍ർക്ക് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. “ബസിൽ നിന്ന് ഏകദേശം 27 ബാഗുകളും ചില വടികളും മഴുവും കണ്ടെത്തിയിട്ടുണ്ട്. അവർ കള്ളക്കടത്തുകാരാണെന്ന് ഞങ്ങൾക്ക് സംശയമുണ്ട്” കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
സർക്കാർ തൊഴിൽ കലണ്ടർ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ നേതാക്കൾ കലക്‌ട്രേറ്റിന് പുറത്ത് പ്രതിഷേധ സമരം നടത്തുന്നത് തടയാനാണ് ചന്ദ്രഗിരി ബൈപാസിൽ പോലീസ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നത്. അതേസമയം, നിയമപാലകരെ കബളിപ്പിക്കാൻ കള്ളക്കടത്തുകാ‍ർ നൂതനമായ പല രീതികളും അവലംബിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
advertisement
Also read- Medical Oath| മെഡിക്കൽ വിദ്യാർഥികൾക്ക് 'മഹർഷി ചരക് ശപഥ്' നടപ്പാക്കാൻ ആലോചന; 'ഹിപ്പോക്രാറ്റിക് ഓത്ത്' ഒഴിവാക്കിയേക്കും
കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുന്ന കള്ളക്കടത്തുകാരും നിരവധിയാണ്. മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ആന്ധ്രയിൽ നിന്നും കൊണ്ടുവരികയായിരുന്ന കഞ്ചാവ് മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ താഴേക്കോട് നിന്ന് ആണ് പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Smugglers | വിവാഹ പാർട്ടിയെന്ന വ്യാജേന ബസിൽ കയറി; നാൽപ്പതംഗ സംഘം പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു; കള്ളക്കടത്തുകാരെന്ന് സംശയം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement