Drug Bust | ഡൽഹി ഷഹീൻ ബാഗിൽ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു

Last Updated:

ഡൽഹിയുടെ കിഴക്ക് പടിഞ്ഞാറൻ മേഖലയായ ഷഹീൻ ബാഗിൽ നിന്നും 50 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന മയക്കുമരുന്ന് വേട്ട. ഡൽഹിയുടെ കിഴക്ക് പടിഞ്ഞാറൻ മേഖലയായ ഷഹീൻ ബാഗിൽ (Shaheen Bagh) നിന്നും 50 കിലോഗ്രാം ഹെറോയിൻ (Heroin) പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ (NCB) ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സിഎൻഎൻ ന്യൂസ് 18ന് ലഭിച്ചിട്ടുള്ള വിവരപ്രകാരം ഏകദേശം 100 കോടി രൂപയുടെ മയക്കുമരുന്നാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് (ISI) ഇതിൽ പങ്കുണ്ടോയെന്ന് നാർക്കോട്ടിക്സ് ബ്യൂറോക്ക് സംശയമുണ്ട്. രാജ്യത്തിൻെറ സുരക്ഷയെ സംബന്ധിച്ചിടത്തോളം മയക്കുമരുന്ന് പിടിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
തുറമുഖങ്ങളിലൂടെയാണ് വൻതോതിൽ മയക്കുമരുന്ന് രാജ്യത്തേക്കെത്തുന്നത്. പിടിച്ചെടുത്തിട്ടുള്ള ഹെറോയിൻ എത്തിയതും ഇങ്ങനെയാണ്. പ്രധാന തുറമുഖങ്ങളിലെ മൊത്തക്കച്ചവടക്കാരിലേക്കാണ് ആദ്യം മയക്കുമരുന്നെത്തുന്നത്. ഇവരിൽ നിന്ന് ചെറുകിട കച്ചവടക്കാരിലേക്കെത്തും. രാജ്യത്തെ മയക്കുമരുന്ന് ശൃംഖലയുടെ പ്രവർത്തനം ഇങ്ങനെയാണ് നാർക്കോട്ടിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. നിലവിൽ പിടിച്ചെടുത്ത 50 കിലോഗ്രാം ഹെറോയിൻ പഞ്ചാബിലേക്ക് എത്തിക്കാനുള്ളതായിരുന്നു. ഉത്തരേന്ത്യയിൽ മയക്കുമരുന്നിൻെറ കച്ചവടം കാര്യമായി നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ് (Punjab).
വൻതോതിൽ മയക്കുമരുന്ന് എത്തിയതിൽ നാർക്കോട്ടിക്സ് ബ്യൂറോയ്ക്ക് മറ്റ് ചില സംശയങ്ങളുണ്ട്. "രാജ്യവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പണം എത്തിക്കുന്നതിൻെറ ഭാഗമായിട്ടാണോ ഈ മയക്കുമരുന്ന് എത്തിയതെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്," സോഴ്സുകൾ വ്യക്തമാക്കുന്നു. ഷഹീൻ ബാഗിലെ സിഎഎക്കെതിരായ പ്രതിഷേധങ്ങൾ രാജ്യമെങ്ങും വലിയ വാർത്തയായിരുന്നു. അത്തരം പ്രതിഷേധങ്ങൾക്ക് ഫണ്ട് എത്തിക്കുന്നത് മയക്കുമരുന്ന് മാഫിയ വഴിയാണോയെന്നും അന്വേഷിക്കും.
advertisement
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്ക് ഇതിൽ വലിയ പങ്കുണ്ടെന്ന് ഉറപ്പാണ്. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള സംഘങ്ങൾ മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും നാർക്കോട്ടിക്സ് ബ്യൂറോ സംശയിക്കുന്നു. ഷഹീൻ ബാഗിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു വിഷയമല്ല ഇതെന്നും ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ട്. മുസഫർ നഗർ, കൈരാന തുടങ്ങിയ മേഖലകളിലും ഈയടുത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിക്കുന്നതിൽ മയക്കുമരുന്ന് മാഫിയയുടെ പങ്ക് പുറത്ത് കൊണ്ടുവരാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
advertisement
കഴിഞ്ഞ വർഷം ഒക്ടോബറിൽ 500 കിലോ ഗ്രാം മയക്കുമരുന്നുമായി ഇസ്രയേലി പൗരന്‍ ദുബായ് പൊലീസിന്റെ പിടിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 136 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്‌നാണ് പിടികൂടിയിരുന്നത്. ഹലീല്‍ ദാസുകി എന്നയാളാണ് പൊലീസ് പിടിയിലായത്. അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായി ഇത് കണക്കാക്കപ്പെടുന്നു.
മയക്കുമരുന്ന് കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് തുറമുഖത്തേയ്ക്ക് കടത്താന്‍ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വന്‍ കൊക്കെയ്ന്‍ വേട്ട നടത്തിയ കാര്യം സമൂഹമാധ്യമത്തിലൂടെയാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്. ദുബായില്‍ നിന്നും മയക്കുമരുന്ന് മറ്റൊരു രാജ്യത്തെ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്നതിനാണ് സംഘം പദ്ധതിയിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Drug Bust | ഡൽഹി ഷഹീൻ ബാഗിൽ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement