ശിവകാശിയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 6 പേർ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് സ്ഫോടനമുണ്ടായത്
തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. ശിവകാശിക്കടുത്തുള്ള ചിന്ന കാമൻപട്ടി ഗ്രാമത്തിലെ ഒരു സ്വകാര്യ പടക്ക ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് വൻ തീ പ്രദേശമാകെ പടർന്നു.തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ചുരുക്കം ചിലരെ മാത്രമേ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.
ജോലി സമയത്താണ് സ്ഫോടനം ഉണ്ടായത്. തുടർന്ന് ചെറു സ്ഫോടനങ്ങൾ തുടർച്ചയായി ഉണ്ടായി. പ്രദേശമാകെ കട്ടിയുള്ള പുകയും തീജ്വാലകളും പരന്നു. തീ വേഗത്തിൽ പടർന്നതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവശേഷിക്കുന്ന പടക്കങ്ങളിൽ നിന്നുള്ള തുടർച്ചയായ സ്ഫോടനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെളിവുകൾ ശേഖരിക്കുന്നതിനായി ജില്ലാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സ്ഥലം സന്ദർശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
July 01, 2025 11:41 AM IST