തിരുപ്പൂരിൽ 9 ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു; 42 വീടുകൾ കത്തി നശിച്ചു, വൻ തീപിടുത്തം

Last Updated:

അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടുകൾക്കാണ് തീപിടിച്ചത്

News18
News18
തിരുപ്പൂരിൽ വൻ തീപിടുത്തം. 9 ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ പുളിയാംതോട്ടത്തിലാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടുകൾക്കാണ് തീപിടിച്ചത്.
സംഭവത്തിൽ ആളപായമില്ല. തിരുപ്പൂർ നഗരത്തിലെ ശാരദാ ദേവി ചിക്കണ്ണ ഗവൺമെന്റ് ആർട്സ് കോളേജിന് എതിർവശത്തുള്ള എംജിആർ കോളനിയിലെ 15 സെന്റ് സ്ഥലത്തായിരുന്നു ഈ വീടുകൾ സ്ഥിതി ചെയ്തിരുന്നത്. ദിവസ വേതന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വാടകയ്ക്ക് നൽകിയിരുന്ന സാറാ ദേവിയുടേതാണ് വീടുകൾ.
തിരുപ്പൂരിൽ നിർമ്മാണത്തിലും മറ്റ് ജോലികളിലും ഏർപ്പെട്ടിരുന്ന തിരുവണ്ണാമല ജില്ലയിൽ നിന്നുള്ള ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില അതിഥി തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ജോലിക്ക് പോയിരുന്നു.
advertisement
കുറച്ച് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഗ്യാസ് ചോർച്ചയെ തുടർന്ന് ഒരു വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.തുടർന്ന് തീ ഒരു ഷെൽട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ പടർന്നതായും പോലീസ് പറഞ്ഞു. തിരുപ്പൂർ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിൻ ഷെഡുകൾ ഉപയോഗിച്ച് 42 ചെറിയ വീടുകൾ നിർമ്മിച്ച് വാടകയ്ക്ക് നൽകിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോർട്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പൂരിൽ 9 ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു; 42 വീടുകൾ കത്തി നശിച്ചു, വൻ തീപിടുത്തം
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement